fbpx

Type to search

Bahrain Featured Kerala Literature Local

ബഹ്റൈൻ കേരളീയ സമാജം 2018 ലെ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ 2018 ലെ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് എൻ.എസ്.മാധവൻ അർഹനായി. എം മുകുന്ദൻ ചെയർമാനും പ്രൊഫ.കെ.എസ് രവികുമാർ, പി.വി.രാധാകൃഷ്ണ പിള്ള എന്നിവർ അംഗങ്ങളുമായ ജൂറിയാണ് എൻ എസ് മാധവനെ അവാർഡിനരഹനാക്കിയത്. മലയാള നോവൽ – ചെറുകഥാ സാഹിത്യത്തിന് അനുപമമായ സംഭാവനകൾ നൽകിയതിനാണ് അവാർഡ്. ഡിസംബർ 16 ഞായറാഴ്ച വൈകുന്നേരം കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുന്നചടങ്ങിൽ എൻ.എസ്.മാധവന് പ്രശസ്ത കവി ശ്രീ.കെ.ജി.ശങ്കരപ്പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ അമ്പത് കൊല്ലത്തോളമായി മലയാള ചെറുകഥാ രംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാരനാണ് ശ്രീ.എൻ.എസ്.മാധവൻ. 1970 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ “ശിശു” എന്ന ചെറുകഥയാണ് മലയാള സാഹിത്യ രംഗത്ത് എൻ.എസ്.മാധവനെ ശ്രദ്ധേയനാക്കിയത്. സമൃദ്ധമായും നിരന്തരമായും എഴുതിയില്ലെങ്കിലും എഴുതിയവയുടെ ഗുണപ്രകർഷം കൊണ്ട് ഈ കഥാകൃത്ത് മലയാള ചെറുകഥാ രംഗത്ത് ഒന്നാം നിരക്കാരനായി. സൂഷ്മമായ രാഷ്ട്രീയ ജാഗ്രതയും നിശിതമായ ജീവിത വിമർശനവും ആഴത്തിലുള്ള മനുഷ്യഹൃദയ ജ്ഞാനവും എൻ.എസ്.മാധവന്റെ ചെറുകഥകളെ വ്യത്യസ്തമാക്കുന്നു.

സമകാലിക ഇന്ത്യൻ അവസ്ഥയെ മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട് വിമർശനാത്മകമായും ശില്പഭദ്രമായും ആവിഷ്ക്കരിച്ചവയാണ് ഹിഗ്വിറ്റ, തിരുത്ത്, നിലവിളി, നാലാംലോകം, മുയൽ വേട്ട, വൻമരങ്ങൾ വീഴുമ്പോൾ തുടങ്ങിയ ചെറുകഥകൾ. സ്ത്രീപക്ഷ സമീപനത്തിന്റെ സൂക്ഷ്മശ്രുതികൾ കൊണ്ട് ശ്രദ്ധേയമായ ചെറുകഥകളാണ് കാണി, കാർമെൽ, എന്റെ മകൾ ഒരു സ്ത്രീ, പുലപ്പേടി, അമ്മ തുടങ്ങിയവ. പ്രമേയപരമായ പുതുമക്കൊപ്പം തികഞ്ഞ ശില്പദക്ഷത പ്രകടിപ്പിക്കുന്നവയുമാണ് ഈ കഥാകൃത്തിന്റെ ഓരോ രചനയും.സമകാലിക മലയാളനോവലുകളിൽ സവിശേഷമായ സ്ഥാനം നേടിയ ലന്തൻബത്തേരിയിലെ ലുത്തീനികൾ നോവലിസ്റ്റ് എന്ന നിലയിൽ എൻ.എസ്.മാധവന്റെ മികവ് പ്രകടമാക്കുന്ന കൃതിയാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!