fbpx

Type to search

Bahrain Featured Interior

ബഹ്റൈനിലെ പുതിയ ക്യാബിനറ്റ് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറി

മനാമ : ബഹ്റൈനിലെ പുതിയ ഗവൺമെന്റ് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറി. നിലവിലുള്ളതിൽ നിന്നും കൂടുതൽ ജനസൗഹൃദ പദ്ധതികൾ രാജ്യത്ത് ഉണ്ടാകുമെന്ന് പുതിയ ക്യാബിനറ്റ് ഹിസ് മജെസ്ടി കിംഗ് ഹമദിന് മുന്നിൽ സത്യവാങ്മൂലം നൽകി.

റോയൽ ഹൈനസ് പ്രൈം മിനിസ്റ്റർ പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരെ സാഖിർ പാലസിൽ സ്വാഗതം ചെയ്ത് കൊണ്ടാണ് പുതിയ ഗവൺമെന്റിനെ അധികാരത്തിലേറ്റിയത്.

പുതിയ കാബിനറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ച കിംഗ് ഹമദ്, ഗവൺമെന്റ് ഉത്തരവാദിത്വങ്ങളിൽ നിന്നും പിൻതിരിയരുതെന്നും രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി നിലനിൽക്കണമെന്നും ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!