fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ പാർലമെന്റ് തെരെഞ്ഞെടുപ്പ്: വിജയിച്ചവരിൽ ഭൂരിഭാഗവും സ്വതന്ത്ര സ്ഥാനാർത്ഥികൾ, വിജയികളിൽ 6 സ്ത്രീകളും

മനാമ: ബഹ്റൈൻ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ വിജയം ഉറപ്പിച്ചവരിൽ ഭൂരിഭാഗവും സ്വാതന്ത്യ സ്ഥാനാർത്ഥികൾ. 40 സീറ്റുകളിൽ 34 സീറ്റുകളിലും സ്വാതന്ത്യ സ്ഥാനാർത്ഥികളാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

പാർലമെൻറിലെ 40 സീറ്റുകളിൽ 15 സീറ്റുകളിൽ മാത്രമായിരുന്നു രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചത്. മത്സരിച്ച മൂന്നു സീറ്റുകളിലും വിജയിച്ച സുന്നി സലഫി സംഘടനയായ അൽ അസാലയാണ് രാഷ്ട്രീയ പാർട്ടികളിൽ മികച്ച പ്രകടനം കാഴ്‌ച്ച വെയ്ക്കാനായത്. 6 സീറ്റുകളിൽ മത്സരിച്ച ഏക പ്രതിപക്ഷ പാർട്ടിയായ പൊഗ്രസീവ് ട്രൈബ്യൂണിന് 2 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സുന്നി പാർട്ടിയായ നാഷ്ണൽ യൂണിറ്റി അസംബ്ലിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.മറ്റൊരു സുന്നി പാർട്ടി മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടിരുന്നു. ഒന്നാം റൗണ്ട് മത്സരത്തിൽ 40 സീറ്റുകളിൽ 9 സീറ്റുകിൽ മാത്രമെ 51 ശതമാനം വോട്ട് നേടി വിജയിക്കാൻ സാധിച്ചിരുന്നുള്ളു.

2018 പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 6 വനിതകളാണ് തെരെഞ്ഞെടുക്കപ്പെട്ടത്.ഒന്നാം റൗണ്ട് തെരെഞ്ഞെടുപ്പിൽ 2 വനിതാ സ്ഥാനാർത്ഥികൾക്ക് മാത്രമാണ് വിജയിക്കാനായത്. രണ്ടാം റൗണ്ട് തെരെഞ്ഞെടുപ്പിലൂടെയാണ് മറ്റു 4 വനിത സ്ഥാനാർത്ഥികൾ വിജയിച്ചത്. 41 വനിതകളാണ് പാർലമെൻറ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!