fbpx

Type to search

Bahrain Featured Local

മതഗ്രന്ഥത്തിൽ ഒളിപ്പിച്ചു കഞ്ചാവ് കടത്തിയ ബംഗ്ലാദേശ് സ്വദേശിയെ കോടതിയിൽ ഹാജരാക്കി

മനാമ : 80,000 ബഹ്റൈൻ ദിനാറിലധികം വില വരുന്ന നിരോധിത ലഹരി പദാർത്ഥമായ കഞ്ചാവ് ബഹ്റൈനിലേക്കെത്തിച്ച ബംഗ്ലാദേശി സ്വദേശിയെ കോടതിയിൽ ഹാജരാക്കി. മതഗ്രന്ഥത്തിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് 2.8 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ബഹ്റൈൻ ഇൻറർനാഷ്ണൽ എയർപോർട്ടിലെ എക്സ്റേ സ്കാനിംഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. രാജ്യത്തിൽ രണ്ടാമത്തെ തവണയാണ് മതഗ്രന്ഥത്തിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുന്നത്.

ഓഗസ്റ്റിൽ അറസ്റ്റിലായ 32 വയസ്സുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരാളും ബുദൈയിയയിലും കഞ്ചാവ് കടത്തിൽ സഹായിച്ച മറ്റൊരാൾ അറസ്റ്റിലായിരുന്നു.

ഹൈ ക്രിമിനൽ കോടതിയിലാണ് വിചാരണ ഇരുവരുടെയും വിചാരണ നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!