fbpx

Type to search

Bahrain Featured Local

ബി.കെ.എസ്. ചിൽഡ്രൻസ് വിംഗ്‌ സൽമാനിയ ഹോസ്പിറ്റൽ സന്ദർശിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ്‌ വിംഗ്‌ നടത്തിവരുന്ന ഹോസ്പിറ്റൽ വിസിറ്റിന്റെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ്‌ ശിശു വിഭാഗം വാർഡുകൾ സന്ദർശിച്ചു. സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ സാന്ത്വനത്തിന്റെ തൂവൽ സ്‌പർശമായെത്തിയ ചിൽഡ്രൻസ്‌ വിംഗ്‌ അംഗങ്ങൾക്ക്‌ ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ ഹെഡ്‌   ജാസിം അൽ ബഹാർ മൂന്ന് വാർഡുകൾ സന്ദർശിക്കുന്നതിനും സ്നേഹോപഹാരങ്ങൾ കൈമാറുന്നതിനുമുള്ള അനുവാദവും സൗകര്യവും ഒരുക്കി.
സ്വദേശി രക്ഷിതാക്കൾ മധുരം നൽകി സ്വീകരിച്ചതും സ ന്തോഷത്തോടെ  പ്രതിക രിച്ചതും ചിൽഡ്രൻസ്‌ വിംഗ്‌ പ്രവർത്തനങ്ങളെ  കുറിച്ച്‌  ചോദിച്ചറിഞ്ഞതും പുതിയ അനുഭവമായി.
പരീക്ഷകളുടെ  തിരക്കുകൾക്ക്‌ ശേഷം കൂടുതൽ അംഗങ്ങ ളുമായി  ഇത്തരത്തിലുള്ള സാന്ത്വനത്തിന്റെ തൂവൽ സ്‌പർശം പരിപാടികൾ ഇനിയും  സംഘടിപ്പിക്കുമെന്ന് ചിൽഡ്രൻസ്‌ വിംഗ്‌ പ്രസിഡന്റ്‌ ആദിത്‌ എസ്‌ മേനോൻ അറിയിച്ചു.
സന്ദർശന പരിപാടിക്ക്‌ പേട്രൻസ്‌ കമ്മിറ്റി കൺവീനർ  ഫാത്തിമ ഖമ്മിസ്‌, അംഗങ്ങളായ  അജിത്‌ വാ സുദേവൻ (ജോയിന്റ്‌ കൺ വീനർ), അനിൽ ഏ.ആർ, ടോണി പെരുമാന്നൂർ,  ഫ്ലൈ. ടി.സുമേഷ്‌, ബിന്ദു  കർത്ത, ഷീബ രാജീവ്‌ , ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം ബി.കെ.എസ് വൈസ്‌ പ്രസിഡന്റ്‌ പി എൻ മോഹൻ രാജ്‌ എന്നിവർ നേതൃത്വം നൽകി.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!