fbpx

Type to search

Bahrain Featured Health Local

കേരളീയ സമാജം-ഷിഫ നേത്ര പരിശോധനാ ക്യാമ്പിന് മികച്ച പ്രതികരണം

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സഹകരണത്തോടെ ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദിയും നോര്‍ക്ക ചാരിറ്റി കമ്മിറ്റിയും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫയില്‍ നടന്ന ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള ഉദ്ഘടാനം ചെയ്തു. ബഹ്‌റൈനിലെ സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ ഷിഫ എപ്പോഴും മുന്നിലാണെന്ന് രാധാകൃഷ്ണ പിള്ള പറഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്നതിന് മിഡില്‍ ഈസ്റ്റില്‍ തുടക്കമിട്ടത് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. കെടി റബീയുള്ളയായിരുന്നു. അതൊരു വലിയ വിജയമായി. മറ്റു സ്വകാര്യ ആശുപത്രികള്‍ അദ്ദേഹത്തിന്റെ മാതൃക പിന്‍തുടരാന്‍ നിര്‍ബന്ധിതമായി. ആളുകളുടെ സാന്നിധ്യം കൊണ്ടും ചികിത്സയുടെ മികവു കൊണ്ടും സേവനത്തിന്റെ നിലവാരം കൊണ്ടും ഷിഫ എപ്പോഴും മുന്നിലാണ്. ചികിത്സാ ചെലവുകള്‍ വര്‍ധിച്ചുവരുന്ന കാലത്ത് ഇത്തരം ക്യാമ്പുകള്‍ ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജം വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് അധ്യക്ഷയായിരുന്നു. ഷിഫ CEO ഹബീബ് റഹ്മാന്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ബികെഎസ് ജനറല്‍ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ് മോഹന്‍രാജ്, ചാരിറ്റി നോര്‍ക്ക കമ്മിറ്റി കണ്‍വീനര്‍ കെടി സലീം തുടങ്ങിയവര്‍ സംസാരിച്ചു. വനിതാവേദി സെക്രട്ടറി രജിത അനി സ്വാഗതവും നോര്‍ക്ക ഹെല്‍പ് ഡസ്‌ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി നന്ദിയും പറഞ്ഞു. ബികെഎസ് വനിതാമവദിയും ചാരിറ്റി നോര്‍ക്ക കമ്മിറ്റിയിലെയും അംഗങ്ങള്‍ നേതൃത്വം നല്‍കി.

രാവിലെ എട്ടിനാരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടുവരെ നീണ്ടു. ഷിഫ നേത്രരോഗ വിദഗ്ധരായ ഡോ. അഞ്ജലി മണിലാല്‍, ഡോ. പ്രേമലത എന്നിവര്‍ നേത്ര പരിശോധന നിര്‍വഹിച്ചു. ഒപ്‌ടോമെട്രീഷ്യന്‍മാരായ ഷഹീര്‍ മഞ്ഞപ്പള്ളി, അന്‍വര്‍, ഷബീര്‍, ഷമീല ഷബീര്‍, ഷിംന, ബിന്‍ഷി നൗഫല്‍, മുര്‍ഷിദ എന്നിവര്‍ ക്യാമ്പില്‍ കാഴ്ച പരിശോധന നടത്തി. പങ്കെടുത്തവര്‍ക്ക് സൗജന്യമായി ഷുഗര്‍, ബിപി പരിശോധനയും സൗജന്യമായി കണ്ണട ഫ്രെയിമും ലഭ്യമാക്കി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!