fbpx

Type to search

Bahrain Featured Local

ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ കെ എം അബൂബക്കറിന്റെ നിര്യാണത്തിൽ സിജി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി

മനാമ: പ്രമുഖശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ കെ എം അബുബക്കറിന്റെ നിര്യാണത്തിൽ സിജി ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മുംബൈ ബാബ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്നും സീനിയർ ശാസ്ത്രജ്ഞനായി റിട്ടയർ ചെയ്ത കെ.എം അബൂബക്കർ പിന്നീട് കേരളത്തിലെ പല വിഭ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അക്കാദമിക് ഗൈഡൻസ്‌ രംഗത്ത് പ്രവർത്തിക്കുകയും പിന്നീട് കോഴിക്കോട് ആസ്ഥാനമായി രുപീകൃതമായ സെന്റർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ (സിജി) എന്ന പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്തു.

സിജിയിലൂടെ ലക്ഷകണക്കിന് വിദ്യാർത്ഥികളെ ശരിയായ ദിശയിൽ വിദ്യാഭ്യാസം നേടുവാനും ഉന്നത സ്ഥാനങ്ങളിൽ എത്തുവാനും സഹായിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹമെന്ന് അനുശോചന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് റഫീഖ് അബ്ദുല്ല പറഞ്ഞു. സിജി ബഹ്റൈൻ ചെയർമാൻ റസാഖ് മൂഴിക്കലിന്റെ അധ്യക്ഷതയിൽ മനാമയിൽ കെ. സിറ്റി ബിസിനെസ്സ് സെന്ററിൽ വെച്ച് ചേർന്ന അനുശോചന യോഗത്തിൽ കോർഡിനേറ്റർ സിബിൻ സലിം സ്വാഗതവും ഷിബു പത്തനംതിട്ട നന്ദിയും പറഞ്ഞു.

പുതു തലമുറക്ക് വൈജ്ഞാനിക രംഗത്ത് മികവ് പുലർത്താൻ അദ്ദേഹം നടത്തിയ സേവനങ്ങൾ അഭിമാനകരമാണെന്നും രാജ്യത്തെ പ്രതിരോധ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മികച്ചതാണെന്നും എം. എം ഷാനവാസ് അഭിപ്രായപ്പെട്ടു. മുഹമ്മദ്‌ ഷമീർ, ധാനജീബ് അബ്ദുൽ സലാം, റംഷാദ്, അഷ്‌കർ പൂഴിത്തല, N.K മുഹമ്മദ്‌, നജുമുദീൻ, ആസാദ്, നൗഷാദ് അമാനത്, സഹീർ തുടങ്ങി നിരവധി പേർ യോഗത്തിൽ സംസാരിച്ചു.

കെ എം അബൂബക്കർ പകർന്ന ദിശാബോധത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ബഹ്റൈനിൽ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി സിജി ഭാരവാഹികൾ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!