fbpx

Type to search

Bahrain Local

ഫ്രന്റ്സ്‌ സൗഹൃദ വേദി ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും നാളെ (വെള്ളി); ഏരിയ സമ്മേളന സ്വാഗത സംഘ രൂപീകരണം ഇന്ന്

മനാമ: ഫ്രന്റ്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതു സാഹിത്യ സാംസ്‌കാരിക വേദിയായ സൗഹൃദ വേദിയുടെ ഉത്ഘാടനവും സാംസ്ക്കാരിക സമ്മേളനവും നാളെ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ സിഞ്ചിലുള്ള ഫ്രന്റ്സ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. ബഹ്‌റൈനിലെ എഴുത്തുകാർ, കലാകാരൻമാർ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന സൗഹൃദവേദിയുടെ ആദ്യ പരിപാടിയാണിത്. പുസ്‌തക ചർച്ച, സമകാലിക വിഷയങ്ങളിലുള്ള സംവാദങ്ങൾ, സെമിനാറുകൾ, പഠനങ്ങൾ, സാഹിത്യ മേഖലയിലുള്ളവർക്ക് പരിശീലനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സൗഹൃദവേദിയുടെ കീഴിൽ വരും ദിവസങ്ങളിൽ നടക്കുക.
.
പരിപാടിയുടെ ഉത്ഘാടനം കേരളീയ സമാജം പ്രസിഡന്റ്‌ രധാകൃഷ്ണ പിള്ള നിർവ്വഹിക്കും. ബഹ്‌ റൈനിലെ സാമൂഹീക സാംസ്ക്കാരിക_ മാധ്യമ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി യുവ എഴുത്തുകാരൻ ജയചന്ദ്രൻ ചെക്യാടിന്റെ “തേൻ വരിക്ക” എന്ന കവിതാ സമാഹാരവും. ഹാഷിം റഹ്‌ മാന്റെ സിർറു എന്ന പേരിലുള്ള സംഗീത ആൽബം സിഡിയുടെ പ്രകാശനവും ഉണ്ടായിരിക്കുക്കും ഇതോടനുബന്ധിച്ച് മെഹ്ഫിൽ സംഗീത പരിപാടിയും ഒരുക്കുന്നുണ്ടെന്ന് ഫ്രന്റ്സ്‌ സൗഹൃദ വേദി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ 3389 6128 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണു

ഏരിയ സമ്മേളനം സ്വാഗത സംഘ രൂപീകരണം ഇന്ന്
മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ഡിസംബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള പ്രവർത്തന സംഗമവും സ്വാഗത സംഘ രൂപീകരണയോഗവും ഇന്ന് നടക്കും.മനാമ ഏരിയയിൽ സിഞ്ചിലുള്ള ഫ്രന്റസ് ആസ്ഥാനത്തും, റിഫയിൽ ദിശ സെന്ററിലും, മുഹറ ഖിൽ ഹാല മസ്ജിദ് ഈമാൻ മജ്ലിസിലുമാണ് പരിപാടി. രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഫ്രന്റസ് കേന്ദ്ര നേതാക്കൾ സംബന്ധിക്കുമെന്ന് ജനറൽ സിക്രട്ടറി എം.എം.സുബൈർ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!