bahrainvartha-official-logo
Search
Close this search box.

മത്സരാർത്ഥികളുടെ എണ്ണത്തിലും നിലവാരത്തിലും മികവ് പുലർത്തി ‘ഇലക്വൻസ്‌ 2018’

bks tost

മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ബി കെ എസ്‌ ടോസ്റ്റ്‌ മാസ്റ്റേർസ്‌ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ഇലക്വൻസ്‌ 2018’ ഇംഗ്ലീഷ്‌ പ്രസംഗം, ഡിക്‌ളമേഷൻ, ഡിബേറ്റ്‌ മത്സരങ്ങൾ പങ്കെടുത്ത മത്സരാർത്ഥികളുടെ എണ്ണത്തിലും നിലവാരത്തിലും മികച്ചതായി. രാവിലെ 9 മണിക്ക്‌ ആരംഭിച്ച മത്സരങ്ങൾ സമാജം ആക്റ്റിംഗ്‌ പ്രസിഡന്റ്‌ പി എൻ മോഹൻ രാജ്‌ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിൽ നിന്നായി 180 ൽ പരം വിദ്യാർത്ഥികൾ മൂന്ന് ഇനങ്ങളിലായി പങ്കെടുത്തു..

രാത്രി ഒൻപത്‌ മണിവരെ നീണ്ടുനിന്ന മത്സരങ്ങൾ വീക്ഷിക്കുന്നതിനും വിജയികൾക്ക്‌ ട്രോ ഫികളും ക്യാഷ്‌ അവാർഡുകൾ നൽകുന്നതിനുമായി പ്രശസ്ത ശ്രാസ്‌ത്രജ്ഞനും സാഹിത്യകാരനും വാഗ്മിയുമായ നമ്പി നാരായണനും സന്നിഹിതനായിരുന്നു.

അവാർഡ്‌ സമർപ്പണത്തോടൊപ്പം നടന്ന ചടങ്ങിൽ സമാജം ആക്റ്റിംഗ്‌ സെക്രട്ടറി ദിലീഷ്‌, ബി കെ എസ്‌ ടോസ്റ്റ്‌ മാസ്റ്റേർസ്‌ പ്രസിഡന്റ്‌ ഫിലിപ്‌, ചീഫ്‌ പേട്രൻ വർഗീസ്‌ കാരക്കൽ, സീനിയർ ടോസ്റ്റ്‌ മാസ്റ്റർ പി റ്റി തോമസ്‌, ഇലക്വൻസ്‌ കൺവീനർ വിബീഷ്‌ ലക്‌ഷ്‌മണൻ എന്നിവർ സംസാരിച്ചു. ശ്രീ. നമ്പി നാരായണൻ വിജയികൾക്കുളള ട്രോഫികളും ക്യാഷ്‌ അവാർഡുകളും സമ്മാനിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം ഇലക്വൻസ്‌ 2018 റിസൾട്

ഡിക്ലമേഷൻ സ്പീച് – ജൂനിയേഴ്‌സ്

1.ഒമൈമ മൊഹ്‌സറാഫ്
2.നന്ദിത ദിലീപ്‌
3.മെറിൻ എലിസ.എസ്

ഡിക്ലമേഷൻ സ്പീച് – സീനിയേഴ്സ്
1.ദേവിക ബാബു
2.കെ.ഗോപിക ബാബു
3.ആയുഷ്മതി സേനാപതി

ഡിബേറ്റ് – ജൂനിയേഴ്‌സ്
1.ബെസ്റ് ഡിബേറ്റർ – നന്ദിത ദിലീപ്
2.ഡിബേറ്റ്- സീനിയേഴ്സ്
3.ബെസ്റ് ഡിബേറ്റർ – നന്ദിനി രാജേഷ് നായർ

ലീഡർഷിപ്പ് സ്പീച് – ജൂനിയേഴ്‌സ്
1.ലിയ ആൻ മാത്യൂസ്
2.നന്ദിത ദിലീപ്
3.ദേവിശ്രീ സുമേഷ്

ലീഡർഷിപ്പ് സ്പീച് – സീനിയേഴ്സ്
1.അഷിക തോമസ്‌
2.മൈക്കൾ ജോസഫ്
3.സമീർ റിസ

ഡിബേറ്റ്‌ ജൂനിയേർസ്‌
1. റോഷിനി കേതൻ,നന്ദിത ദിലീപ്‌,ആദിത്യ സിംഗ്‌,ബാലശ്രീവത്സൻ
2. ദേവിക സു രേഷ്‌, സാരംഗ്‌ ചന്ദ്ര, അദില ഇഷ, റൊഷൽ സ ന്തോഷ്‌ പോൾ

ഡിബേറ്റ്‌ സീനിയേർസ്‌
1. ഗായത്രി വിപിൻ, അഷിന ഗ ണേഷ്‌ മൂർ ത്തി, വൈഷ്ണവ്‌ ഉണ്ണി, നന്ദിനി രാ ജേഷ്‌ പിള്ള
2. ദീക്ഷിത്‌ പിള്ള, ജോൺസി ജോൺ സൺ, സ്വസ്തിക്‌ പ്രശാന്ത്‌, ദേവരാജ്‌

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!