fbpx

Type to search

Bahrain Local

ഐ.സി.എസ് മീലാദ് സംഗമം, ശൈഖുനാ കുഞ്ഞാലി മുസ്ല്യാർ ബഹ്‌റൈനിൽ

മനാമ: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി ഘടകമായ ഐ.സി.എസ്‌ ബഹ്‌റൈൻ കമ്മിറ്റിയുടെ കീഴിൽ ഡിസംബർ 7 വെള്ളിയാഴ്ച  രാത്രി 8.30 നു മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് സംഗമത്തിൽ  കേരള സംസ്ഥാന ജംഇയത്തുൽ ഉലമ സെക്രട്ടറിയും,നാദാപുരം മുദരിസും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കെ. കെ കുഞ്ഞാലി മുസ്ല്യാർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിപുലമായ സംഗമത്തിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട മഹാ പണ്ഡിതനും കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രെസിഡന്റുമായിരുന്ന ‘ശംസുൽ ഉലമ കീഴന ഓർ’ (ഖു:സി) ഉടെ ശിഷ്യരിൽ പ്രമുഖനും ജംഇയത്തുൽ ഉലമയുടെ സെക്രട്ടറിയുമായ ശൈഖുനാ കുഞ്ഞാലി മുസ്ല്യാർ വൈക്ജ്ഞാനിക കേരളത്തിലെ രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന നാദാപുരത്തെ ഇപ്പോഴത്തെ മുദരിസും, ജാമിയ ഫലാഹിയ്യ അറബിക് കോളേജ് പ്രിൻസിപ്പലുമാണ്.

കേരള സംസ്ഥാന ജംഇയത്തുൽ ഉലമ സ്ഥാപക ജനറൽ സെക്രെട്ടറിയായിരുന്ന ശൈഖുനാ താജുൽ ഉലമാ കെ.കെ സദഖതുല്ല മൗലവി ചീഫ് എഡിറ്ററായി വണ്ടുരിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച് 50 വർഷം പിന്നിട്ട ‘നുസ്റതുൽ അനാം, മലയാള മാസികയിൽ സ്ഥിരം കോളമിസ്റ്റാണ്. നിരവധി അറബിക് ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ‘കീഴന ഓർ’ഉടെ കവിതകൾ സമാഹരിച്ചു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫത്ഹുൽ മുഈനിൽ പേര് പറയപ്പെട്ട ഇമാമുകളുടെ ചരിത്രം പറയുന്ന “അൽ മുഹിമ്മ: ഫീ ബയാനിൽ അഇമ്മ”, “ളിയാഉൽ ഖമർ ഫീ തറാജിമി അഹ്‌ലിൽ ബദർ” എന്നീ അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങൾ കൊലാലംപൂർ ഇസ്ലാമിക് യൂണിവേഴ്സിറ്റിക് കൈമാറിയിട്ടുണ്ട്. കൂടാതെ അഹ്‌മദ്‌ ഷിറാസി തുടങ്ങിയ പഴയകാല ഉലമാക്കളുടെ ശർഹ് ഉൾകൊള്ളിച്ചു അൽഫിയക് എഴുതിയ “നൂറുസ്സാലിക്” എന്ന ശർഹും അദ്ദേഹത്തിന്റെ ഗ്രന്ഥമാണ്.

പരിപാടി സംബന്ധമായ കൂടുതൽ വിവരങ്ങൾക് ബന്ധപെടുക:
മുഹമ്മദ് മുസ്ല്യാർ ചേലക്കാട്  – 34374908
അബ്ദുൽ ഹകീം ഇരിവേറ്റി – 36343968

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!