fbpx

Type to search

Bahrain Featured Local Voice of Expats

പലിശ വിവാദം; എംബസിയിലെത്തിയ ജയിൽ മോചിതരായ പ്രതികൾ തടഞ്ഞു വെച്ച പാസ്സ്പോർട്ടുകൾ തിരികെ നൽകി

മനാമ: കൊള്ളപ്പലിശയുടെ ചൂഷണങ്ങൾക്കെതിരെ സംസാരിക്കാൻ പോയ സാമൂഹ്യ പ്രവർത്തകരെ ബന്ദിയാക്കുകയും, പണം വാങ്ങിയ പ്രവാസി മലയാളിയെ ബന്ദിയാക്കി മർദിച്ചു രേഖകളിൽ ബലം പ്രയോഗിച്ചു ഒപ്പ് വെപ്പിക്കുകയും ചെയ്ത സംഭവത്തിന്മേൽ പോലീസ് പിടിയിലായ പലിശ സംഘം ഉപാധി വ്യവസ്ഥകളോടെ ജയിൽ മോചിതരായി. നിയമ വിരുദ്ധമായ രീതിയിലുള്ള പണമിടപാടുകൾക്കായി ആരെയും ചൂഷണങ്ങൾക്ക് വിധേയമാക്കില്ലെന്നും, ഇതുവരെ കൈവശപ്പെടുത്തിയ പാസ്സ്പോർട്ടുകൾ കൊള്ളപ്പലിശ ഒന്നും തന്നെ കൂടാതെ തങ്ങളുടെ മുതൽ മുടക്കിന്മേൽ തിരികെ നല്കാമെന്നും തുടങ്ങിയ രേഖാമൂലമുള്ള വ്യവസ്ഥിതിയിലാണ് ജയിൽ മോചിതരായത്. ഇതിനെ തുടർന്ന് ഇന്ന് എംബസിയിലെത്തി തങ്ങളുടെ കൈവശമുള്ള എല്ലാ പാസ്സ്പോർട്ടുകളും തിരികെ നൽകുകയായിരുന്നു. ഇരയാക്കപ്പെട്ട കുടുംബത്തിൻറെ പാസ്സ്പോർട്ടുകൾ മുൻപേ തന്നെ പോലീസ് സ്റ്റേഷനിൽ വെച്ച് കൈപറ്റിയിരുന്നു.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ,നാസർ മഞ്ചേരി, ICRF ചെയർമാൻ അരുൾ ദാസ്, പലിശ വിരുദ്ധ സമിതി പ്രവർത്തകരായ യോഗാനന്ദ്, സലാം മമ്പാട്ടുമൂല, ദിജിത് തുടങ്ങിയവരും എംബസിയിലെത്തി അസിസ്റ്റന്റ് സെക്രട്ടറി ചൗധരി മുമ്പാകെ സംഘത്തോടൊപ്പം മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

Related Stories

error: Content is protected !!