LOADING

Type to search

BAHRAIN LOCAL

ഐമാക് ബഹ്‌റൈൻ ഒമ്പതാം വാർഷികാഘോഷവും അവാർഡ് വിതരണവും 29ന്; ഇരുന്നൂറോളം കുട്ടികളെ ആദരിക്കും

Share

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ (IMAC ) ന്റെ ഒമ്പതാം വാർഷികവും അവാർഡ് വിതരണവും അദിലിയ ബാങ് സായ് തായ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബർ 29 ന് രാത്രി 7.30ന് ആണ് പരിപാടി. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ തരംഗ്, കെ സി എ ടാലന്റ്, ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവം, കേരളാസോഷ്യൽ കൾചറൽ അസോസിയേഷൻ മന്ദാരപ്പൂക്കൾ, എന്നി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും ആദരിക്കുകയും ചെയ്യുന്നു എന്ന് ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്തകുറിപ്പിൽ അറിയിച്ചു. ഐമാക് അധ്യാപകരായ പ്രശാന്ത് കെ, കലാമണ്ഡലം ആവണി അർജുൻ, സ്വാതി കൃഷ്ണ, ഷിബു, അജന്ത രാജു എന്നിവരുടെ ശിക്ഷണത്തിൽ വിവിധ മത്സരങ്ങളിലായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സിനിമാറ്റിക്, കഥക്, നാടോടി നൃത്തം, ഗാനമേള, ശാസ്ത്രീയ നൃത്തം എന്നിവ അരങ്ങേറും. ഇവിടെ പഠിക്കുന്ന കുടികൾക്കുവേണ്ടി പരിശീലനത്തിനായി മനാമ കേന്ദ്രത്തിൽ
പുതിയ കൾച്ചറൽ ഹാൾ സൗകര്യം ഉണ്ട്. ഈ വർഷം മുതൽ ഐമാക് ബ്രാൻഡ് അംബാസിഡർ ആയി ബഹ്‌റൈനി  സ്വദേശിനിയും യോഗ തെറാപ്പിസ്റ്റും  സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ ആൽമൻസൂരി യോഗ ക്‌ളാസിനു നേതൃത്വം നൽകും.

ഇവിടെ താമസിക്കുന്ന വിദേശികളായ കുട്ടികൾക്കുവേണ്ടി തുടങ്ങിയ ഈ കലാകേന്ദ്രം ഇന്ന് നൂതനമായ മാറ്റങ്ങൾക്ക് വിധേയമാക്കികൊണ്ട് കുട്ടികൾക്കും  മുതിർന്നവർക്കും  ഒരുപോലെ കലാപ്രവർത്തന പരിശീലനവും, യോഗ, കൗൺസിലിംഗ് കുടി ഈവർഷം നാല് കേന്ദ്രങ്ങളിലായി തുടക്കം കുറിച്ചിരിക്കുകയാണെന്ന്  ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.  മനാമ, റിഫ, ബുദയ, എന്നിവക്ക് പുറമെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാലാമത് സെന്റർ മുഹറഖിൽ ആരംഭിച്ചു. എല്ലാ കോഴ്‌സുകൾക്കും  പരിചയ സമ്പന്നരും യോഗ്യരുമായ പ്രൊഫഷണൽ അധ്യാപകരാണ് ക്‌ളാസുകൾക്കു  നേതൃത്വം നൽകുന്നത്. ഈ പരിപാടിയിലേക്ക് പവിഴത്തുരുത്തിലെ എല്ലാ നല്ലവരായ കലാ സ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്
38094806, 38852397, 38095853 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

Spread the love
Tags:

You Might also Like