fbpx

Type to search

Bahrain Featured Local

സോക്കർ ലീഗ് സീസൺ 4 ന് തുടക്കമായി; ആദ്യ മത്സരത്തിൽ കെ എം സി സി ക്ക് ജയം

മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് സംഘടപ്പിക്കുന്ന സോക്കര്‍ ലീഗിന്റെ സീസണ്‍4 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് സിഞ്ച് അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ തുടക്കമായി. കളിക്കാരും നിരവധി ഫുട്‌ബോള്‍ പ്രേമികളും പിഞ്ചുകുട്ടികളും അണിനിരന്ന മാര്‍ച്ച് പാസ്റ്റോട് കൂടി ആരംഭിച്ച സോക്കര്‍ ലീഗ് കെ എംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ ഉദ്ഘാടനം ചെയ്തു.

എസ് വി ജലീല്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒ ഐ സിസി ഗ്ലോബല്‍ പ്രസിഡന്റ് രാജു കല്ലുംപുറം വെള്ളരിപ്രാവുകളെ പറത്തി തുടങ്ങിയ ഫുട്‌ബോള്‍ ടുര്‍ണ്ണമെന്റില്‍ കെ എം സിസി സ്‌നിപ്പേഴ്‌സുമായി ഏറ്റുമുട്ടി. എതിരില്ലാത്തെ മൂന്ന് ഗോളുകള്‍ക്ക് കെ എം സിസി വിജയിച്ചു. തുടർന്ന്ജാ നടന്ന വാശിയേറിയ മത്സരത്തിൽ മാട്ടൂൽ എഫ്സി എതിരില്ലാത്ത ഒരു ഗോളുകൾക് എം ജെ ഡി സാൾസീറ്റിനെയും യുവകേരള എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ എച് യുണൈറ്റഡിനെയും പരാചയപ്പെടുത്തിയപ്പോൾ ഐ എസ് എഫ് എഫ് സി എഫ് സി കേരളയും (1-1) മറീന എഫ് സി മിഡ്ലാന്റ് എഫ് സി യും (0-0) എഫ് സി മനാമ അൽ കേരളവി എഫ് സി (1-1) സമനിലയിൽ കലാശിച്ചു ജാഫർ മൈദാനി,ഇബ്രാഹിം അദ്ഹം, ബ്ലസന്‍, നജീബ് കടലായി, സല്‍മാനുല്‍ ഫാരിസ്, ആത്തിഫ് നൗറ, ശംസു കൊച്ചിന്‍, കെ എംസിസി സംസ്ഥാന ഭാരവാഹികളായ ടി പി മുഹമ്മദലി, , പി വി സിദ്ധീഖ്, ഗഫൂര്‍ കൈപ്പമംഗലം, ശംസുദ്ദീന്‍ വെള്ളി കുളങ്ങര, കെ പി മുസ്ഥഫ, കെകെസി മുനീര്‍, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, കണ്‍വീനര്‍ അഷ്‌കര്‍ വടകര തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!