fbpx

Type to search

Bahrain Business Featured GCC Local

ലുലു ഗ്രൂപ്പ് ബഹറൈനിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

മനാമ: ലുലു ഗ്രൂപ്പ് ബഹറൈനിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് . ബഹ്‌റൈൻ ക്രൗൺ പ്രിൻസ് കോർട്ട് മേധാവി ശൈഖ് ഖലീഫ ബിൻ ദൈജ് , ബഹ്ററൈനിലെ യു. എ .ഇ . സ്ഥാനപതി ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി സായിദ് അൽ സയാനി , വാർത്തവിനിമയ മന്ത്രി കമാൽ ബിൻ അഹമ്മദ് എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ബഹ്‌റൈൻ സൗദി കോസ് വേ ക്കടുത്തായി പുതുതായി പണിത ആട്രിയം മാളിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്‌തീർണ്ണത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ് സജ്‌ജീകരിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ 156 മത്തെ ഹൈപ്പർ മാർക്കറ്റ് ആണിത്.

ദൃശ്യങ്ങൾ കാണാം…:

ലുലു @156: ലുലു ഗ്രൂപ്പിന്റെ 156 മത്തേതും ബഹ്റൈനിലെ ഏഴാമത്തേതുമായ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം സാറിലെ ആട്രിയം മാളിൽ. ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ബഹ്‌റൈൻ ക്രൗൺ പ്രിൻസ് കോർട്ട് മേധാവി ശൈഖ് ഖലീഫ ബിൻ ദൈജ് , ബഹ്ററൈനിലെ യു. എ .ഇ . സ്ഥാനപതി ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി സായിദ് അൽ സയാനി , വാർത്തവിനിമയ മന്ത്രി കമാൽ ബിൻ അഹമ്മദ്, ലുലു ചെയർമാൻ എം എ യൂസുഫലി, എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ദൃശ്യങ്ങൾ കാണാം…

Bahrain Vartha यांनी वर पोस्ट केले बुधवार, ५ डिसेंबर, २०१८

ഷാർജ , റിയാദ് , ഒമാൻ എന്നിവിടങ്ങളിൽ അടുത്തുതന്നെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നൽകാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!