fbpx

Type to search

Bahrain Business Featured GCC Local

ലുലു @ 156; ബഹ്‌റൈനിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്‌ഘാടനം നാളെ(ബുധൻ)

മനാമ: പ്രമുഖ രാജ്യാന്തര ഹൈപ്പർ മാർക്കറ്റ് – സൂപ്പർ മാർക്കറ്റ് ഗ്രൂപ്പായ ലുലുവിൻറെ 156 മത്തേതും ബഹ്‌റൈനിലെ ഏഴാമത്തേതുമായ ഹൈപ്പർ മാർക്കറ്റ് നാളെ(5/12/18) ബഹ്‌റൈൻ-സൗദി കോസ് വേ യിലെ, സാറിലുള്ള ഏട്രിയം മാളിൽ പ്രവർത്തനമാരംഭിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ഉദ്ഘാടന കർമങ്ങൾ നടക്കും.

ലുലു ചെയർമാൻ പദ്മശ്രീ എം എ യൂസുഫലി, മന്ത്രാലയ- ഭരണകൂട പ്രതിനിധികൾ തുടങ്ങി ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും സംബന്ധിക്കുന്നതായിരിക്കുമെന്ന് ലുലു മാനേജ്‌മന്റ് അറിയിച്ചു. ഉച്ചക്ക് 12 മണിയോടുകൂടി പൊതുജനങ്ങൾക്ക് ഷിപ്പിംഗിനായി പൂർണമായും തുറന്നുകൊടുക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ചു പ്രത്യേക ഓഫറുകളുമായി ലോക നിലവാരത്തിലുള്ള മികച്ച ഉൽപന്നങ്ങളുടെ ശേഖരമാകും​ ഉപഭോക്താക്കൾക്കായി അണിനിരത്തുക. വിഭിന്ന താൽപര്യക്കാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തും വിധമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ശാഖയിൽ ലഭ്യമാകും.

ഉദ്‌ഘാടനം പ്രമാണിച്ചുള്ള പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താൻ അന്ന് തന്നെ ഔട്ട്ലെറ്റ് സന്ദർശിക്കണമെന്നു മാനേജ്‌മന്റ് അഭ്യർത്ഥിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!