fbpx

Type to search

Bahrain Featured Local

കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

മനാമ: പട്ടാമ്പി കരുമ്പുള്ളി സ്വദേശി പരേതനായ പുലാവുള്ളിപ്പറമ്പിൽ അലവി മകൻ ഇബ്രാഹീം 47 വയസ്സ് ഇന്നലെ പുലർച്ചെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ 14 വർഷമായി ബഹ്‌റൈനിൽ ഉള്ള ഇബ്രാഹീം ഇത്തിഹാദ് ക്ലബ്ബിൽ ആണ് ജോലി ചെയ്തിരിന്നത്. നവംബർ മാസം 25 ന് രാത്രി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകവേ കുഴഞ്ഞു വീണ അബോധവസ്ഥയിൽ ആയ ഇബ്രാഹീം സൽമാനിയ മെഡിക്കൽ സെന്ററിൽ  ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരിന്നു

മാതാവ് ബീവിക്കുട്ടി ഭാര്യ ആരിഫ മക്കൾ അമീർ അർശിദ, അസ്മ സഹോദരങ്ങൾ അബ്ദുൽഖാദർ, മുഹമ്മദാലി സഹോദരിമാർ ആയിഷ,ഫാത്തിമ്മ, ആമിന, നഫീസ. വളരെ നിർദ്ധന കുടുംബത്തിന്റെ ഏക അത്താണി യായിരുന്നു ഇബ്രാഹീം

മൃതദേഹം നാട്ടിലേക്കയക്കാൻ ഉള്ള നടപടി ക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും, കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും, നേതൃത്വത്തിൽ നടക്കുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!