fbpx

Type to search

Bahrain Featured Local

മഅദിൻ വൈസനീയം : പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

മനാമ: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മലപ്പുറം മഅദിൻ അക്കാദമിയുടെ ‘വൈസനിയം സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന ആർ.എസ്.സി. നാഷനൽ ജനറൽ കൺവീനർ വി.പി.കെ മുഹമ്മദ്, നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ , ഫിനാൻസ് കൺവീനർ അശ്റഫ് മങ്കര എന്നിവർക്ക് ആർ.എസ്.സി. ബാഹ്റൈൻ കമ്മിറ്റി യാത്രയയപ്പ് നൽകി.

ഇരുപത് വർഷം മുമ്പ് ചെറിയ രൂപത്തിൽ ആരംഭിച്ച മഅദിൻ അക്കാദമിക്ക് കീഴിൽ ഇന്ന് നാല് കാമ്പസുകളിലായി നാല്പത് സ്ഥാപനങ്ങളിൽ ഇരുപതിനായിരത്തിലേറെ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പന്ത്രണ്ട് വിദേശ യൂണിവേഴ്സിറ്റികളുടെ അഫിലിയേഷനോട് കൂടി വിവിധ കോഴ്സുകൾക്കൊപ്പം അന്ധ, ബധിര, ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം, ലഹരിമുക്ത ചികിത്സാ കേന്ദ്രം, സ്പാനിഷ്, ഇംഗ്ലീഷ്, അറബിക് ഭാഷാ പഠനകേന്ദ്രം എന്നിവയും സ്ഥാപനത്തെ വേറിട്ടുനിർത്തുന്നു,

മഅദിൻ അക്കാദമിയുടെ ഒരു വർഷക്കാലമായി നടന്നു വരുന്ന ഇരുപതാം വാർഷികാഘോഷ പരിപരിപാടി ‘വൈസനീയ’ത്തിന്റെ സമാപന സമ്മേളനം ഡിസംബർ 27, 28, 29, 30 തിയ്യതികളിലാണ് നടക്കുന്നത്.

ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അബ്ദുസ്സലാം കോട്ടക്കൽ, നവാസ് പാവണ്ടൂർ , അബ്ദുള്ള രണ്ടത്താണി, നജ്മുദ്ദീൻ പഴമുള്ളൂർ, അശ്ഫാഖ് മണിയൂർ, സുനീർ നിലമ്പൂർ, ഷഹീൻ അഴിയൂർ, ഫൈസൽ കൊല്ലം സംബന്ധിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!