fbpx

Type to search

Bahrain Local

ജീവകാരുണ്യവും കലാ മേളകളുമായി MM Team മലയാളി മനസ്സ് ബഹറൈൻ ഒന്നാമത് വാർഷികം ആഘോഷിച്ചു

മനാമ: MM Team മലയാളി മനസ്സ് ബഹറൈൻ ഒന്നാമത് വാർഷികം ആഘോഷിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ബഹറൈൻ പ്രവാസി മലയാളികൾക്ക് സുപരിചിതമായിത്തീർന്ന MM Team മലയാളി മനസ്സ് ബഹറൈൻ ഒന്നാമത് വാർഷികാഘോഷം നവംബർ 30 വൈകിട്ട് 6 മണി മുതൽ 11.30 വരെ അദില്യ ബാങ്ങ് സാങ് തായി ഹാളിൽ വച്ച് ആഘോഷിച്ചു.

സംഘടന പ്രസിഡന്റ് സിജോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ ജോർജ് മാത്യൂ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന സാമൂഹ്യ പ്രവർത്തകരായ PT നാരായണൻ, ചന്ദ്രൻ തിക്കോടി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും വേദിയിൽ വച്ച് നടത്തിയതോടൊപ്പം ഗാനമേള, ഡാൻസ്, കോമഡി നൈറ്റ്, നാടൻ പാട്ടുകൾ, എന്നിങ്ങനെ വിവിധ കലാപരിപാടികളും അരങ്ങേറി. വ്യത്യസ്തതയിലും വൻ ജനപങ്കാളിത്തത്തിലും വാർഷികാഘോഷം വളരെ അധികം ശ്രദ്ദേയമായി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!