fbpx

Type to search

Bahrain Local

പീപ്പിൾസ്‌ ഫോറം ബഹ്‌റൈൻ ‘വർണ്ണജാലകം’18 സീസൺ- 2’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മനാമ: പീപ്പിൾസ് ഫോറം, ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ വർണ്ണജാലകം’18 സീസൺ-2 ചിത്രരചനാ മത്സരം ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിന്റെ സഹകരണത്തോടെ മഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ വച്ചു നടന്നു. ബഹ്‌റൈനിലെ പ്രശസ്തരായ ചിത്രരചനാ അദ്ധ്യാപകരായ സതീഷ് പോൾ, രമേശ് പയ്യന്നൂർ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന മത്സരത്തിന്റെ ഉൽഘാടനം ഫോർ. പി.എം മാനേജിങ്‌ എഡിറ്ററും ,ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് മാർക്കറ്റിങ്ങ് കോ-ഓർഡിനേറ്ററുമായ പ്രദീപ് പുറവങ്കര നിർവഹിച്ചു.

മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 40ൽ പരം കുട്ടികൾ മാറ്റുരച്ചു. ഫലപ്രഖ്യാവനവും, വിജയികൾക്കുള്ള സമ്മാന ദാനവും ഡിസമ്പർ 16 ന് വൈകിട്ട് നാലുമണിമുതൽ സഗയാ റസ്റ്റാറന്റ് ഹാളിൽ വച്ചു പീപ്പിൾസ് ഫോറം സംഘടിപ്പിക്കുന്ന ബഹ്‌റൈൻ നാഷണൽ ദിനാഘോഷ പരിപാടിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രസിഡന്റെ ആസാദ് അദ്ധ്യക്ഷതയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജുകുമാർ, ജയശീൽ, ശ്രീജൻ, ശങ്കുണ്ണി, മനീഷ്, ദിലീപ്, നിഖിൽ, രജനീ ബിജു, നീതു മനീഷ്,നിമിഷാ നിഖിൽ, സജീനാ ആസാദ് എന്നിവർ നേതൃത്വവും വഹിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!