fbpx

Type to search

Bahrain Featured Local

നവംബറിൽ സാധാരണയിൽ നിന്നും എട്ട് മടങ്ങ് അധികം മഴ ലഭിച്ചു

മനാമ : രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച നവംബർ ഈ വർഷത്തേത്. സാധാരണയിൽ നിന്നും 8 ഇരട്ടി അധികം മഴയാണ് ലഭിച്ചത്. നവംബർ മാസത്തിൽ ആകെ 29.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

കഴിഞ്ഞ മാസത്തിൽ 5 ദിവസം കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നവംബർ 11 നാണ് ഏറ്റവും അധികം മഴ ലഭിച്ചത്. കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 17.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരുന്നത്.

രാജ്യത്ത് ഏറ്റവും അധികം മഴ ലഭിച്ച നവംബർ 1940 ലേതാണ്. 146.8 മില്ലിമീറ്റർ മഴയാണ് 1940 ലെ നവംബറിൽ ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!