fbpx

Type to search

Bahrain Featured GCC Interior Saudi Arabia

ബഹ്റൈൻ തെരെഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിൽ സൗദി അംബാസിഡർ അഭിനന്ദിച്ചു

മനാമ : സൗദി അംബാസിഡർ ഡോ. അബ്ദുള്ള ബിൻ അബ്ദുൾ മാലിക് അൽ ഷേഖ് ഹിസ് മജെസ്ടി കിംഗ് ഹമദ്, ഹിസ് റോയൽ ഹൈനസ് പ്രൈം മിനിസ്റ്റർ പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരെ പാർലമെന്റ് മുൻസിപ്പൽ തെരെഞ്ഞെടുപ്പുകളുടെ സമാധാനവും വിജയകരവുമായ നടത്തിയതിൽ അഭിനന്ദിച്ചു.

ബഹ്റൈൻ പൗരന്മാർ തെരെഞ്ഞെടുപ്പിൽ മികച്ച രീതിയിൽ സഹകരിച്ചെന്നും ജനാധിപത്യ മൂല്യങ്ങളെ ബഹ്റൈൻ പൗരന്മാർ ബഹുമാനിക്കുന്നതിനു് ഉദാഹരണമാണിതെന്നും സൗദി അംബാസിഡർ കൂട്ടിച്ചേർത്തു.

ബഹ്റൈൻ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭവനകൾ നൽകാനും പുതിയ പാർലമെന്റ് അംഗങ്ങൾക്ക് ആകുമെന്ന പ്രതീക്ഷയും അദ്ദേഹം അറിയിച്ചു.

ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള പുതിയ ഓയിൽ പൈപ്പ് ലൈനിലൂടെ ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചയും സാധ്യമാകുമെന്നും സൗദി അംബാസിഡർ ഡോ.അബ്ദുള്ള ബിൽ അബ്ദുൾ മാലിക് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!