fbpx

Type to search

Bahrain Local

സ്മൃതി 2018 ഗ്രാന്റ് ഫിനാലെ നാളെ(വെള്ളി)

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, മലങ്കര സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മയ്ക്കായ് നടത്തുന്ന പത്താമത് സ്മൃതി കലാ കായിക മേളയുടെ ഗ്രാന്റ് ഫിനാലെ 2018 ഡിസംബർ 7 വെള്ളി വൈകിട്ട് 5.00 മുതൽ മനാമ ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു. ഇടവകാംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളിയി തരം തിരിച്ച് നടത്തിയ മത്സരത്തില്‍ രണ്ടായിരത്തോളം അംഗങ്ങള്‍ പങ്കെടുത്തു. വിജയികളായ നാനൂറ്റി അമ്പതില്‍പരം ആളുകള്‍ക്ക് ട്രോഫിയും മെഡലും നല്‍കുകയും അഞ്ച് ഗ്രൂപ്പുകളിലെയും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് പ്രത്യേക ട്രോഫിയും നല്‍കും

തുടര്‍ന്ന്‍ മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രശസ്ത സംഗീതജ്ഞനായ റവ.ഫാദര്‍ ഡോ. എം.പി. ജോർജ്ജ് നയിക്കുന്ന സംഗീത കച്ചേരി, കോമഡി ഉത്സവ താരം ശ്രീ. ചാർളി, ഐഡിയ സ്റ്റാർ സിംഗർ താരം ശ്രീമതി പാർവതി എന്നിവർ നയിക്കുന്ന ഗാനമേള, പ്രൊഫെഷണൽ ടീം നയിക്കുന്ന ഹിപ്പ്-ഹോപ്പ് ഡാൻസ് എന്നിവയും അരങ്ങേറുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍, സ്മ്യതി 2018 ജനറല്‍ കണ്‍ വീനര്‍ ബോണി മുളപ്പാം പള്ളില്‍ എന്നിവര്‍ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!