fbpx

Type to search

Bahrain Featured Interior

ബഹ്റൈനിലെ വോട്ടർമാർ ഇന്നും പോളിങ് ബൂത്തിലേക്ക്

മനാമ : ബഹ്റൈനിൽ ഇന്ന് പാർലമെന്റ് മുൻസിപ്പിൽ തെരെഞ്ഞെടുപ്പിന്റെ റീ പോളിംഗ് നടക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പോളിംങ്ങ് നടക്കുന്നത്. മുൻപ് നടന്ന പോളിങ്ങിൽ 51 ശതമാനമോ അതിലധികമോ വോട്ട് നേടി വിജയം ഉറപ്പിച്ചത് 40 എം പി സീറ്റുകളിൽ 9 പേർ മാത്രമാണ്. 51 ശതമാനത്തിൽ താഴെ വോട്ട് കിട്ടിയവരും ഓരോ മണ്ഡലത്തിലും വോട്ട് ലഭിച്ച് രണ്ടാം സ്ഥാനത്ത് നിൽക്കുന്നവരും തമ്മിലാണ് ഇന്നത്തെ മത്സരം.

സ്ത്രീകൾ ഉൾപ്പെടെ 365,000 വോട്ടർമാരാണ് ഇത്തവണത്തെ ആദ്യ ഘട്ടത്തിലെ തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 47 വനിത സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയെന്ന പ്രേത്യേകതയും ഈ തെരെഞ്ഞെടുപ്പിനുണ്ട്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!