fbpx

Type to search

Bahrain Dubai Featured GCC Interior

യു.എ.ഇ ദേശീയ ദിനത്തിൽ ബഹ്റൈൻ ഭരണാധികാരികൾ ആശംസകൾ നേർന്നു

മനാമ : ഹിസ് മജസ്ടി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷേഖ് ഖലീഫ ബിൻ സയ്ദ് അൽ നഹിയാന് 47 മത് യു എ ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് ആശംസകൾ അറിയിച്ചു. യു. എ. ഇ ഭരണാധികാരിയ്ക്ക് ആയുരാരോഗ്യം നേർന്നതിനോടൊപ്പം യു.എ, ഇ ജനതക്ക് നിലവിലെ ഭരണാധികാരികളുടെ നേതൃത്വത്തിൽ സമ്പൽ സമൃദ്ധിയും നേർന്നു.

ബഹ്റൈനും യു.എ.ഇ യും തമ്മിലുള്ള സഹോദര്യ ബന്ധത്തിൽ അഭിമാനിക്കുന്നതായും ബഹ്റൈന് യു.എ.ഇ ചെയ്തു പോരുന്ന സഹായങ്ങളിലും നന്ദിയും അറിയിച്ചു.

യു. എ. ഇ യുടെ മാനുഷിക പ്രവർത്തനങ്ങളിൽ ആശംസകളും അറിയിച്ചു.

ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരും യു.എ.ഇ ഭരണാധികാരികൾക്ക് ആശംസകൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!