fbpx

Type to search

Bahrain Business Featured Local

2019 ഓടെ ബഹ്റൈനിൽ സമ്പൂർണമായി വാറ്റ് പ്രാബല്യത്തിൽ വരും; രജിസ്‌ട്രേഷൻ മൂന്ന് ഘട്ടങ്ങളിലായി പൂർത്തീകരിക്കാം

മനാമ: സൗദി അറേബ്യയ്ക്കും യു.എ.ഇ ക്കും ശേഷം ജിസിസിയിൽ മൂല്യവർദ്ധിത നികുതിയായ ‘വാറ്റ്‌’ ബഹ്റൈനും 2019 ജനുവരി 1 ഓടു കൂടി നടപ്പാക്കാനൊരുങ്ങുകയാണ്. രാജ്യത്തെ സംരംഭകർക്ക് അനായാസം വാറ്റ് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കുന്നതിനായി സംരംഭകരുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി ക്രോഡീകരിച്ചിരിക്കുകയാണിപ്പോൾ ബഹ്‌റൈൻ.

ഒന്നാം ഘട്ടമായി വാർഷിക വരുമാനം 50 ലക്ഷം ദിനാറിലധികമുള്ള സംരംഭകർ 2019 ജനുവരി 1 ന് മുൻപായി തന്നെ രജിസ്ട്രേഷൻ പൂർത്തികരിച്ച് വാറ്റ് നികുതി ക്രമത്തിലേക്ക് മാറണം. ഈ മാസം (ഡിസംബർ) 20 ആണ് അവസാന തീയ്യതി.

രണ്ടാം ഘട്ടത്തിൽ ബഹ്റൈൻ 5 ലക്ഷം ദിനാർ മുതൽ 50 ലക്ഷം ദിനാർ വരെയുള്ള സംരംഭകരാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടത്. ഇവർക്ക് 2019 ജൂലൈ 1 മുതലാണ് വാറ്റ് നികുതി പ്രാബല്യത്തിൽ വരിക. 2019 ജൂൺ  20 ന് മുൻപായി ഇവർ രജിസ്ട്രേഷൻ നടപടി പൂർത്തികരിക്കണം.

മൂന്നാം ഘട്ടത്തിൽ 5 ലക്ഷം ദിനാറിന് താഴെ വാർഷിക വരുമാനമുള്ളവരുടെ വാറ്റ് നികുതി പ്രാബല്യത്തിൽ വരിക 2020 ജനുവരി ഒന്നു മുതൽ ആണ്. അതിനാൽ അവർ 2019 ഡിസംബർ 20 ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചാൽ മതിയാകും.

ആദ്യ ഘട്ടത്തിൽ വരുന്ന പ്രതിവർഷം 50 ലക്ഷം വരുമാനമുള്ള സംരംഭകരുടെ രജിസ്ട്രേഷൻ ബഹ്റൈൻ ബ്യൂറോ ഓഫ് ടാക്സിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഒന്നിലധികം ശാഖകൾ ഉള്ള കമ്പനികൾക്കും വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാകും രജിസ്ട്രേഷൻ നടപടികൾ. 50 ലക്ഷം ദിനാറിൽ അധികം വരുമാനമുള്ളവർക്ക് മൂന്ന്  മാസത്തിൽ ഒരിക്കൽ എന്ന നിലയൽ വർഷത്തിൽ 4 തവണയാകും റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുക. 5 ലക്ഷം ദിനാർ മുതൽ 50 ലക്ഷം ദിനാർ വരെ വാർഷിക വരുമാനമുള്ളവർക്ക് 6 മാസത്തിൽ ഒരിക്കൽ എന്ന നിലയിൽ വർഷത്തിൽ രണ്ട് തവണയും 5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സംരംഭകർക്ക് പ്രതിമാസവും റിട്ടേൺസ് ഫൈൽ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് 800 8001 എന്ന നമ്പറിലും  [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!