bahrainvartha-official-logo
Search
Close this search box.

അംഗനശ്രീയാവാൻ ബഹ്‌റൈനിലെ വിവാഹിതരായ മലയാളി വനിതകൾ, മത്സരങ്ങൾ ആരംഭിച്ചു

Anganashri

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി, ബഹ്റൈറൈനിലെ വിവാഹിതരായ വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാപ്രാഗത്ഭ്യ മത്സരമായ സെർക്കാകാസിക്സ് അംഗന ശ്രീയുടെ ഫൈനൽ റൗണ്ടിന് പാചക മത്സരത്തോടെ തുടക്കമായി. പുതുവത്സരദിനത്തിൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന മത്സരത്തിൽ, ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനാല് മത്സരാർത്ഥികളാണ് പങ്കെടുത്തത്.

അനുവദിച്ചിട്ടുള്ള രണ്ട് മണിക്കൂറിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ഇഷ്ടവിഭവങ്ങൾ ഒരുക്കിയാണ് വീട്ടമ്മമാരായ മത്സരാർത്ഥികൾ തങ്ങളുടെ പാചക വൈദഗ്ദ്യം പ്രകടിപ്പിച്ചത്. മത്സരത്തിൽ ഉണ്ടാക്കിയ വൈവിധ്യ വിഭവങ്ങൾ പ്രേക്ഷകർകരായി എത്തിയവർക്ക് രുചിച്ചു നോക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു. നിരവധിയാളുകൾ പങ്കെടുത്തു. ഫൈനൽ റൗണ്ടിലെ ലളിതഗാനം, നാടോടി നൃത്തം എന്നീ മത്സരങ്ങൾ ഇന്ന് രാത്രി 8 ന് സമാജത്തിൽ നടക്കും.

ഏകാഭിനയം, മിറർ ആക്ട്, പരമ്പരാഗത ഭാരതീയ വസ്ത്രാലങ്കാരം ചിത്രീകരണം, പൊതു വിജ്ഞാനം മുഖാമുഖം തുടങ്ങിയവയാണ് നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങൾ. മത്സരാർത്ഥിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന ആകർഷകമായ ഫാമിലി റൗണ്ടും മത്സരങ്ങളുടെ ഭാഗമായി നടത്തുന്നുണ്ട്.ഫെബ്രുവരിഏഴിനാണ് മത്സരങ്ങളുടെ സമാപനവും സമ്മാന വിതരണവും
അംഗന ശ്രീ പട്ടവും സ്വർണ്ണ നെക്ലസ്സു -മാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വനിതകൾക്ക് യഥാക്രമം ഡയമണ്ട് റിംഗും സ്വർണ്ണ നാണയവും സമ്മാനമായി ലഭിക്കും. ഇതിനു പുറമെ കാണികൾ തെരഞ്ഞെടുക്കുന്ന മത്സരാർത്ഥിക്കും പ്രത്യേക സമ്മാനം നൽകുന്നതാണെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, വനിതാ വേദി പ്രസിഡൻറ് മോഹിനി തോമസ്,സെക്രട്ടറി രജിത അനി എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രാഥമിക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ പതിനാല് വനിതകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. മത്സരത്തിൽപങ്കെടുക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും അറിവും വർദ്ധിപ്പിക്കുന്നതിനായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!