bahrainvartha-official-logo
Search
Close this search box.

യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി

images (66)

മൂന്ന് ദിവസം നീണ്ടു നിന്ന യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി p. രാവിലെ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.

ഷാർജ ഭരണാധികാരിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും യു.എ.ഇയും ചരിത്രപരമായി തുടരുന്ന ബന്ധത്തെ കുറിച്ചായിരുന്നു ചര്‍ച്ച. സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ ഷാര്‍ജയുടെ വളർച്ചയെ രാഹുൽ അഭിനന്ദിച്ചു. ശൈഖ് സുൽത്താൻ തന്‍റെ ചരിത്ര പുസ്തകങ്ങൾ സമ്മാനിച്ചാണ് രാഹുലിനെ യാത്രയാക്കിയത്. ഭരണാധികാരി ശൈഖ് സുൽത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി, കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

ഷാർജ സർക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ യു. സെയ്ദ് മുഹമ്മദ്, ഡോ. സാം പിത്രോഡ, ഹിമാൻഷു വ്യാസ് തുടങ്ങിവരും സംബന്ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു.എ.ഇ സഹിഷ്ണുത കാര്യമന്ത്രി ശൈഖ് നഹ്‍യാന്‍ എന്നിവരുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!