LOADING

Type to search

BAHRAIN LOCAL

ബഹ്‌റൈൻ വാർത്ത ‘പ്രേതം-2’ മൂവി CONTEST; ഇവാന ഗോൾഡ് സ്വർണ നാണയം ലുബിന നദീറിന്, നടൻ ജയസൂര്യ സമ്മാനങ്ങൾ വിതരണം ചെയ്തു

മനാമ: ടാഗ് മീഡിയയുടെ ആഭിമുഖ്യത്തിൽ ‘പ്രേതം 2’ സിനിമയുടെ പ്രചരണാർത്ഥം സംവിധായകൻ രഞ്ജിത് ശങ്കറും നടൻ ജയസൂര്യയും ബഹ്റൈനിലെത്തിയതിന്റെ ഭാഗമായി ബഹ്‌റൈൻ വാർത്തയും ഇവാനാ ഗോൾഡും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ജുഫൈർ മാളിലെ മുക്ത തീയേറ്ററിൽ നടന്നു.

മെഗാ സമ്മാനമായ ഇവാന ഗോൾഡ് നൽകുന്ന സ്വർണ നാണയം നടൻ ജയസൂര്യയിൽ നിന്നും വിജയിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലുബിന നദീർ ഏറ്റുവാങ്ങി. ഇവാന ഗോൾഡ് മാനേജിങ് ഡയറക്ടർ ജിത്തു ജസ്‌ന സന്നിഹിതനായിരുന്നു.

സമ്മാന വിതരണ വീഡിയോ:

പ്രേതം 2 സിനിമാ പ്രൊമോഷൻ, ജയസൂര്യയും രഞ്ജിത് ശങ്കറും ബഹ്റൈനിൽ. ബഹ്റൈൻ വാർത്ത -ഇവാന ഗോൾഡ് CONTEST WINNERS ന് സമ്മാനം കൈമാറുന്നു.

Bahrain Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಡಿಸೆಂಬರ್ 29, 2018

മറ്റു വിജയികൾക്കുള്ള സിനിമ ടിക്കറ്റ് വിതരണം രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് നിർവഹിച്ചു.

വൈകിട്ട് 7:30 ഓടെ ആരംഭിച്ച പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ജുഫൈർ മാളിലെ മുക്‌ത തിയറ്ററിൽ ജയസൂര്യയെ കാണാനായ് നിരവധിപേർ തടിച്ചു കൂടിയിരുന്നു.

ബഹ്‌റൈൻ പ്രവാസ ലോകത്തു ഇത്രയധികം വലിയൊരു സ്വീകരണം ലഭിച്ചതിൽ വളരെയധികം സന്തുഷ്ടരാണെന്നു ജയസൂര്യയും രഞ്ജിത്ത് ശങ്കറും മാധ്യമങ്ങളോട് പറയുകയുണ്ടായി. ഒരു സിനിമ പ്രൊമോഷന് വേണ്ടി ആദ്യമായാണ് തങ്ങൾ ബഹ്രൈനിലെത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രേതം സിനിമയുടെ രണ്ടാം പതിപ്പായ ‘പ്രേതം 2’ വിജയാഘോഷം സംവിധായകനും താരവും ബഹ്‌റൈൻ ആരാധകർക്ക് നടുവിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. 9:30 ന് ചിത്രത്തിൻറെ പ്രീമിയർ ഷോ നിറഞ്ഞ സദസിൽ പ്രദർശനവും ഉണ്ടായിരുന്നു. പരിപാടിയുടെ പങ്കാളിത്തത്തിനും വിജയത്തിനുമായി പ്രവർത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി കോർഡിനേറ്റർ ഷമീർ ഹംസ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു.

Tags:
error: Content is protected !!