bahrainvartha-official-logo
Search
Close this search box.

ദാറുല്‍ ഈമാന്‍ മദ്രസ വാര്‍ഷികം ശ്രദ്ധേയമായി

Kalaparipadi - Madrasa

മനാമ: ദാറുല്‍ ഈമാൻ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളുടെ 19 ാമത് വാര്‍ഷിക ആഘോഷ പരിപാടി വിദ്യാര്‍ഥികളുടെ മികച്ച കലാ പരിപാടികളാല്‍ ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മദ്രസാ രക്ഷാധികാരിയും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡൻറുമായ ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. റിഫ മദ്രസാ വിദ്യാര്‍ഥി യാഖൂത്തിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ദാറുല്‍ ഈമാന്‍ കേരള വിഭാഗം ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി ‘ഖുര്‍ആന്‍ പഠനത്തിന്‍െറ പ്രാധാന്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മനാമ മദ്രസ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സാജിദ്, റിഫ മദ്രസ പി.ടി.എ പ്രസിഡന്‍റ് ആദില്‍ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എ.എം ഷാനവാസ് സമാപനം നിര്‍വഹിച്ചു.

ഇരു മദ്രസകളിലെയും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കണ്ണിനും കാതിനും ആനന്ദമേകി. ഇരു മദ്രസകളിലെയും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഒപ്പന, ദഫ്, കോല്‍കളി, മൈമിങ്, ചിത്രീകരണം, ഖവാലി, വട്ടപ്പാട്ട്, അറബിക് ഫ്യൂഷന്‍, ഫോള്‍ക് ഡാന്‍സ്, സ്വാഗത ശില്‍പം എന്നിവ നിലവാരം പുലര്‍ത്തി. അമ്മാര്‍ സുബൈര്‍ അറബി പ്രസംഗവും, നൗബ ഷെറിന്‍ ഇംഗ്ലീഷ് പ്രസംഗവും നടത്തി. ഷഹ്സിന സൈനബ്, ആയിഷ മെന്‍ഹാസ് എന്നിവര്‍ ഗാനമാലപിച്ചു. ലിയ അബ്ദുല്‍ ഹഖ് ആന്‍റ് പാര്‍ട്ടി സംഘഗാനം അവതരിപ്പിച്ചു. മദ്രസാ വിദ്യാര്‍ഥികളായ ഷദ ഷാജി, ആഷിര്‍ കുഴിവയലില്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

പി.പി ജാസിര്‍, യൂനുസ് സലീം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. മൂസ. കെ ഹസന്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. അധ്യാപകരായ പി.എം അഷ്റഫ്, അബ്ദുല്‍ ഹഖ്, സക്കീര്‍ ഹുസൈന്‍, സമീറ നൗഷാദ്, പി.വി ഷഹ്നാസ്, സക്കീന അബ്ബാസ്, സക്കിയ സമീര്‍, നദീറ ഷാജി, ഷബീറ മൂസ, ഷൈമില നൗഫല്‍, ഷാനി സക്കീര്‍, ലുലു അബ്ദുല്‍ ഹഖ് എന്നിവരും മുഹ്സിന മജീദ്, ഇര്‍ഷാദ് കുഞ്ഞിക്കനി, ഫാതിമ ഷാന തുടങ്ങിയവര്‍ പരിപാടികള്‍ സംവിധാനം ചെയ്തു. എം. ബദ്റുദ്ദീന്‍, എം. അബ്ബാസ്, പി.വി അബ്ദുല്‍ മജീദ്, റഫീഖ്, മുഹമ്മദ് ഹാരിസ്, നബീല്‍, സൈതലവി, നിസാര്‍, സമീര്‍, ഷൗക്കത്ത്, റംഷാദ്, ബഷീര്‍ നാരങ്ങോളി, മൊയ്തു കാഞ്ഞിരോട്, ഷമീം ജൗദര്‍, സജീര്‍ കുറ്റ്യാടി, വി.പി ഷൗക്കത്തലി, ഫൈസല്‍, റിയാസ്, സഫ്വാന്‍, സമീര്‍, അബ്ദുൽ ജലീല്‍, ഇല്‍യാസ് ശാന്തപുരം, അബ്ദുല്‍ ഹക്കീം‍, അബ്ദുന്നാസര്‍, മഹമൂദ് മായന്‍, സൈഫുദ്ദീന്‍, മുഹമ്മദ് റിയാസ്, സലീല്‍, ജുമൈല്‍ റഫീഖ്, വി.വി.കെ മജീദ്, എ. അഹ്മദ് റഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!