bahrainvartha-official-logo
Search
Close this search box.

ദുബായ് ബസ്സപകടം; ഡ്രൈവർക്ക് ഏഴുവർഷം തടവ്; മരണപ്പെട്ടവരുടെ ആശ്രിതർക്ക് 37 ലക്ഷം ബ്ലഡ് മണി

bus1

ദുബായ്: കഴിഞ്ഞ ഈദ് അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഒമാനി ഡ്രൈവർക്ക് യുഎഇ കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്നും കോടതി വിധിയിലുണ്ട്. ഡ്രൈവർ 50,000 ദിർഹം(ഏകദേശം 9.31 ലക്ഷം രൂപ) പിഴയായി നൽകണം.ഒരു വർഷത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്താനാണ് തീരുമാനം.

ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻവെച്ചിരുന്ന അടയാള ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു .30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ച 17 പേരിൽ എട്ടു മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേർ സംഭവസ്ഥലത്തും രണ്ടുപേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.

അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ ഇന്നലെ രാവിലെ വിധിക്കുകയായിരുന്നു. 17 പേരുടെ മരണത്തിനും 13 പേരുടെ പരിക്കുകള്‍ക്കും കാരണമായ അപകടമുണ്ടാക്കിയതിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കണമെന്നും നഷ്ടപരിഹാരവും ബ്ലഡ് മണിയും നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!