bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണം പ്രാബല്യത്തിൽ വന്നു

bag

മനാമ: ബഹ്‌റൈനിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ഇന്നലെ പ്രാബല്യത്തിൽ വന്നു. ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള കമ്പനികൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുകയും അതുപോലെ തന്നെ ജൈവ വിസർജ്ജ്യമല്ലാത്ത പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയും ചെയ്യും. പിന്നീടുള്ള ഘട്ടങ്ങളിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കും. പുതിയ നിയമം 2019 ലെ മിനിസ്റ്റീരിയൽ ഓർഡർ നമ്പർ (11) പിന്തുടരുന്നു. പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, മാലിന്യ സഞ്ചികൾ, അലക്കു ബാഗുകൾ എന്നിവയിൽ വ്യാപാരം തുടരാൻ ആഗ്രഹിക്കുന്ന കമ്പനികൾ ലൈസൻസിനായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിൽ അപേക്ഷിക്കേണ്ടതുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!