bahrainvartha-official-logo
Search
Close this search box.

ചരിത്രപരമായ തീരുമാനത്തിലൂടെ കാശ്മീരിൽ പുതിയ വികസന യുഗം തുടങ്ങുമെന്ന് പ്രധാനമന്ത്രി; ഉടൻ തെരഞ്ഞെടുപ്പ് നടത്തും

pm_modi_speech_

ദില്ലി: പ്രത്യേക പദവി എടുത്തു കളഞ്ഞുള്ള കശ്മീർ വിഭജനാനന്തരം പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കശ്‍മീരില്‍ വികസനത്തിന്‍റെ പുതിയ യുഗം തുടങ്ങിയെന്നാണ് പ്രധാന മന്ത്രി വിശേഷിപ്പിച്ചത്. ഇതിനായി ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ പറഞ്ഞത്:

  • കശ്‍മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനം
    ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കണ്ട സ്വപ്നമായിരുന്നു. ശ്യാംപ്രസാദ് മുഖര്‍ജി കണ്ട സ്വപനമായിരുന്നു. വാജ്പേയുടെ സ്വപ്നമായിരുന്നു
    കശ്മീരിന്‍റെ വികസനത്തിന് 370-ാം വകുപ്പ് ഒരു തടസമായിരുന്നു
    കശ്മീരില്‍ ഇതുവരെ വികസനം എത്തിയില്ല
    370 അനുഛേദം ജമ്മുകശ്മീരിൽ തീവ്രവാദവും അഴിമതിയും മാത്രമാണ് ഉണ്ടാക്കിയത്
    കശ്മീരിന്റെ ഭാവി സുരക്ഷിതം
    പുതിയ യുഗം കശ്മീരില്‍ തുടങ്ങുകയാണ്
    370-ാം വകുപ്പിന്‍റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ ഒന്നായി നിന്നു
    മുഴുവന്‍ രാജ്യത്തിനും വേണ്ടി ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളെ ഞാന്‍ അനുമോദിക്കുന്നു.
    ജമ്മു കശ്‍മീരിലേയും ലഡാക്കിലേയും നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. 370-ാം വകുപ്പ് കൊണ്ട് അവര്‍ക്കുണ്ടായ നേട്ടമെന്തെന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാന്‍ സാധിക്കുമോ
    രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ശുചീകരണ തൊഴിലാളികള്‍ ശുചീകരണ തൊഴിലാളി ക്ഷേമനിധിക്ക് കീഴില്‍ വരും എന്നാല്‍ കശ്മീരിലെ തൊഴിലാളികള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ദളിതരുടെ സംരക്ഷണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ നിയമമുണ്ട്. എന്നാല്‍ ജമ്മു കശ്മീരില്‍ അതില്ല.
  • 370-ാം വകുപ്പ് തീവ്രവാദത്തെ പ്രൊത്സാഹിപ്പിച്ചു. കുടുംബരാഷ്ട്രീയത്തേയും അഴിമതിയേയും അത് പ്രൊത്സാഹിപ്പിച്ചു. പാകിസ്ഥാന്‍റെ ദേശവിരുദ്ധവികാരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചത്. ഈ വകുപ്പ് കാരണം ജമ്മു കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായി.
  • രാജ്യപുരോഗതിക്കായി നിയമങ്ങളുണ്ടാക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാധിക്കും. അതൊരു സാധാരണ നടപടിക്രമമാണ്. പാര്‍ലമെന്‍റിന് അകത്തും പുറത്തുമുള്ള ചര്‍ച്ചകളിലൂടെയാണ് നിയമനിര്‍മ്മാണം നടക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം പുരോഗതിക്ക് അത് തുണയാവും. എന്നാല്‍ ഇത്രയും ചര്‍ച്ചകളിലുടേയും നടപടികളിലൂടേയും കടന്നു പോയി പിറവിയെടുക്കുന്ന ഒരു നിയമം രാജ്യത്തെ ഒരു പ്രദേശത്ത് മാത്രം നടപ്പാക്കപ്പെടാതെ പോകുന്നു.
  • മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിഭ്യാഭ്യാസം അവരുടെ അവകാശമാണ്. എന്നാല്‍ ജമ്മു കശ്മീരിലെ കുട്ടികള്‍ അവിടെ വിവേചനം നേരിടുന്നു. എന്തു തെറ്റാണ് അവര്‍ ചെയ്തത്. രാജ്യത്തെ എല്ലാ സ്ത്രീകളും നിയമവ്യവസ്ഥയുടെ ഭാഗമായുള്ള അവകാശങ്ങള്‍ അഭിമാനപൂര്‍വ്വം വിനിയോഗിക്കുന്നു. എന്നാല്‍ കശ്മീരില്‍ ഇതൊന്നും ബാധകമല്ല.
  • സർക്കാർ ജീവനക്കാർക്ക് ഇനി തുല്യത ഉറപ്പു വരുത്തും
  • കേന്ദ്ര പദ്ധതികളുടെ പ്രയോജനം ജമ്മു കശ്മീരില്‍ ഉറപ്പ് വരുത്തും
  • കൂടുതൽ തൊഴിൽ അവസരങ്ങൾ അവിടെ ഉറപ്പ് വരുത്തം. സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപം വരും
  • കേന്ദ്ര ഭരണം നിശ്ചിത സമയത്തേക്ക് മാത്രമാണ്. സദ്ഭരണത്തിന്റെ ഫലം ഉടനെ ജമ്മുവില്‍ പ്രതിഫലിക്കും
  • ജമ്മു കശ്മീരിന്റെ ആധുനികവത്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്
  • ജമ്മു കശ്മീരിലെ റോഡ്, റെയിൽവേ ,വ്യോമഗതാഗത മാർഗങ്ങൾ വികസിപ്പിക്കും
  • ജമ്മു കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും
  • അവിടെ ഉടനെ നിഷ്പക്ഷമായ തെരെഞ്ഞെടുപ്പ് നട്തതും
  • ജമ്മുവിലെ ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം.
  • ജമ്മു കശ്മീരില്‍ പുതിയൊരു തൊഴില്‍ സംസ്കാരവും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കൊണ്ടു വരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഐഐടി, ഐഐഎം,എയിംസ് എന്നിവ ജമ്മു കശ്മീരിന് നല്‍കിയത് ഇതിന്‍റെ ഭാഗമായാണ്. ജലസേചന പദ്ധതികള്‍, വൈദ്യുതി പദ്ധതികള്‍, അഴിമതി വിരുദ്ധ ഏജന്‍സി ഏത് പദ്ധതിയുമായിക്കോട്ടെ സര്‍വ്വതലത്തിലുള്ള മാറ്റത്തിനാണ് ഞങ്ങള്‍ ശ്രമിച്ചത്.
  • ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാവും എന്നു ഞാന്‍ ഉറപ്പു നല്‍കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളില്‍ എല്ലാം സര്‍ക്കാര്‍ ഉടനെ നിയമനം നടത്തും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൂടി ജമ്മു കശ്മീരില്‍ എത്തുന്നതോടെ വന്‍തോതിലുള്ള തൊഴിലവസരങ്ങളാവും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുക.
  • പ്രധാനമന്ത്രി സ്കോളര്‍ഷിപ്പ് യോജന പദ്ധതിയിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് വേണ്ട സഹായം ലഭിക്കും.
  • ഏറെ ആലോചനകള്‍ക്കൊടുവിലാണ് ജമ്മു കശ്‍മീരിനെ കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതൊരു നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രമായിട്ടുള്ള നടപടിയാണ്.
  • നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം ജമ്മു കശ്മീരില്‍ മെച്ചപ്പെട്ട ഭരണവും വികസനവും നടന്നിട്ടുണ്ട്. നേരത്തെ പേപ്പറുകളില്‍ മാത്രമുണ്ടായിരുന്ന പദ്ധതികള്‍ ഇപ്പോള്‍ അവിടെ നടപ്പിലായി തുടങ്ങി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!