bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പാലക്കാട്ടുകാരുടെ കൂട്ടായ്മ ‘വോയിസ് ഓഫ് പാലക്കാട്’ സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു; ഓണാഘോഷം ‘പൊന്നോണം 2019’ ഒക്ടോബർ 4 ന് (വെള്ളിയാഴ്ച)

vop

മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ, വോയിസ് ഓഫ് പാലക്കാട് ജൂഫാർ അൽ സഫീർ ടവറിൽ വച്ച് ഓഗസ്റ്റ് 12 നു സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. വിഓപി കുടുംബാഗങ്ങളുടെയും കുട്ടികളുടെയൂം വിവിധ കലാപ്രകടനങ്ങളും ബഹ്‌റൈനിലെ നാടൻപാട്ട് കലാകാരൻ സുകുമാരനും സംഘവും അവതരിപ്പിച്ച നൃത്തങ്ങളും കോമഡി ഉത്സവം ഫെയിം രാജേഷ് ,പ്രശാന്ത് തുടങ്ങിയവർ അവതരിപ്പിച്ച മിമിക്രി കൂടാതെ പാലക്കാടൻ തനതു ശൈലിയിലുള്ള വിഭവങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് കുമാർ,കലാകാരൻ സുകുമാരൻ,സാമൂഹ്യപ്രവർത്തകൻ എടത്തൊടി ഭാസ്കരൻ,മുതിർന്ന അംഗം പൊന്നൻ എന്നിവരെ ആദരിച്ചു.

ഈ വർഷത്തെ ഓണാഘോഷം, പൊന്നോണം 2019 ശ്രീ ബാബു കൃഷ്ണൻ കൺവീനർ ആയി അതി ഗംഭീരമായി ഒക്ടോബർ 4 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മുതൽ 3 മണിവരെ നടത്തും. കരിമ്പുഴ മണിനായർ ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ, നാടൻപാട്ടിന്റെ രാജകുമാരനും ഫോൾക്‌ലോർ അവാർഡ് ജേതാവുമായ പ്രണവം ശശി അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, വമ്പിച്ച വിലക്കുറവിൽ വിവിധ സാധനങ്ങൾ ലഭിക്കുന്ന ഓണച്ചന്ത കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, പുലിക്കളി തുടങ്ങി വിവിധതരം പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

പൊന്നോണം 2019 ഫ്ലയർ സദ്യ കൂപ്പണും പ്രസ്തുത ചടങ്ങിൽ വച്ച് ബഹ്‌റൈനിലെ ചലച്ചിത്ര പ്രവർത്തകനും വോയിസ് ഓഫ് പാലക്കാടിന്റെ മുതിർന്ന അംഗവുമായ ശ്രീ രാംഗോപാൽ മേനോൻ ഓണച്ചന്തയുടെ സ്‌പോൺസർ ശ്രീമതി മിനി സുരേഷിന് നൽകികൊണ്ട് നിർവഹിച്ചു. വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോഓർഡിനേറ്റർ ശ്രീ ജയശങ്കർ സി നായരും സെക്രട്ടറി ശ്രീ ശ്യം കൃഷ്ണനും പരിപാടിക്ക് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 38389260 ,33350045 ,34313899 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!