bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ സാഹിത്യ സദസ്സിൽ സി വി കുഞ്ഞിരാമന് സ്വീകരണം നൽകി

IMG-20191013-WA0023

മനാമ: ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയവും സാഹിത്യകാരനും പ്രമുഖ സഹകാരിയും പൊതു പ്രവർത്തകനും ആയ സി വി കുഞ്ഞിരാമന് സ്വീകരണവും നൽകി. കണ്ണൂർ ഏഴോം സ്വദേശിയായ ശ്രീ സി വി കുഞ്ഞിരാമൻ ദീഘകാലം ഏഴോം പഞ്ചായത്തു പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു . പ്രമുഖ ട്രേഡ് യൂണിയൻ പ്രവർത്തകനും സഹകാരിയും കൂടിയായ അദ്ദേഹം സി ഐ ടി യു മാടായി ഏരിയ പ്രസിഡന്റ് സർക്കിൾ സഹകരണ യൂണിയൻ താലൂക്ക് ഭാരവാഹി എന്നീ വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ചു. കേരളത്തിലെ പൊതുവിലും, കണ്ണൂരിലെ വിശേഷിച്ചും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെയും കർഷക പ്രസ്ഥാനത്തിന്റെയും വളർച്ചയുടെ ചരിത്രം പറയുന്ന “വർഷമേഘങ്ങൾ ” അദ്ദേഹത്തിന്റെ പ്രഥമ നോവൽ ആണ്. ഫ്യുഡലിസത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തിൽ ഒരു തലമുറ അനുഭവിക്കേണ്ടിവന്ന ത്യാഗത്തിന്റെ ചരിത്രം ആണ് നോവലിലെ ഇതിവ്യത്തം . കേരളത്തിലെ കമ്യുണിസ്റ് പാർട്ടിയിൽ രൂപം കൊണ്ട നക്സൽ വ്യതിചലനവും അതിന്റെ പേരിൽ തീഷ്ണ യൗവനം പേറിയ കുറച്ചു യുവതലമുറ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും നോവലിൽ നന്നായി പരാമര്ശിക്ക പെടുന്നുണ്ട്.

മുസഫർ അഹമ്മദ് എഴുതിയ ഗൾഫ് ജീവിതത്തിന്റെ കാണാകാഴ്ച്ചകളെ കുറിച്ചുള്ള ‘മരുമരങ്ങൾ’ എന്ന പുസ്തകം ഫിറോസ് തിരുവത്രയും, സി. വി. കുഞ്ഞിരാമൻ എഴുതിയ രാഷ്ട്രീയ ജീവിതത്തിന്റെ കയ്പ്പും മധുരവും പകരുന്ന ‘വർഷ മേഘങ്ങൾ’ എന്ന പുസ്തകം ശ്രീജ ദാസും പരിചയപ്പെടുത്തി. വർഷമേഘങ്ങളുടെ എഴുത്തുകാരൻ സ: സി. വി. കുഞ്ഞിരാമൻ മുഖ്യ പ്രഭാഷണം നടത്തി.

സാഹിത്യ വേദി കൺവീനർ അനഘ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിനു മണ്ണിൽ അധ്യക്ഷനായിരുന്നു പി .ശ്രീജിത്ത്‌, സി. വി. നാരായണൻ, സുബൈർ കണ്ണൂർ, ഷെരീഫ് കോഴിക്കോട്, മഹേഷ്‌ മൊറാഴ എന്നിവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!