bahrainvartha-official-logo
Search
Close this search box.

കാൻസർ കെയർ ഗ്രൂപ്പ് ആയുർവേദ ദിനം ആചരിക്കുന്നു

Screenshot_20191024_144009
മനാമ: ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഫൈഖ സഈദ് അൽ സലേഹ് യുടെ രക്ഷാകർതൃത്വത്തിൽ,  കാൻസർ കെയർ ഗ്രൂപ്പ് ആയുർവേദ ദിനം ആചരിക്കുന്നു. ഒക്ടോബർ 25 വെള്ളിയാഴ്ച കാലത്ത് 9:30ന് സൽമാനിയ കിംഗ് അബ്ദുല്ല മെഡിക്കൽ സെന്ററിലെ അൽ ജവാഹറ സെന്റർ ഫോർ മോളിക്യൂലർ മെഡിസിൻ റാഫിയാ ഗുബാഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈൻ ആരോഗ്യവകുപ്പ്  ഹോസ്പിറ്റൽ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ: മുഹമ്മദ് അമിൻ അൽ അവാദി മുഖ്യാതിഥി ആയി പങ്കെടുക്കുമെന്ന് ഗ്രൂപ്പ് പ്രെസിഡന്റ് ഡോ: പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ,ടി. സലിം എന്നിവർ അറിയിച്ചു.
ഇന്ത്യൻ ആയുഷ് മിനിസ്ട്രി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻഷിപ്പ്, സെന്റർ ഫോർ സോഫ്റ്റ് പവർ, ഫാത്തിമ അൽ മൻസൂരി എന്നിവരുടെ  സഹകരണത്തോടെ നടക്കുന്ന ആയുർവേദ ദിനാചരണ പരിപാടിയിൽ ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ആൾട്ടർനേറ്റീവ് മെഡിസിൻ ഹെഡ് നമത്ത് മുബാറക് അൽ സുബൈയി, അൽ ജവാഹറ ഡയറക്ടർ ഡോ: മോയിസ് ബഖീറ്റ് എന്നിവർ വിശിഷ്ടതിഥികൾ ആയിരിക്കും.
കോട്ടക്കൽ, വൈദ്യരത്‌നം, സെൻസേഷൻ ആയുർവേദിക് ബ്യൂട്ടി പ്രോഡക്റ്റ്, ട്രിഡന്റ് വെൽനെസ്സ് സെന്റർ, കിവി ആയുർദേവിക് സെന്റർ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, ശാന്തിഗിരി എന്നിവരുടെ സ്റ്റാളുകൾ, സൗജന്യ ആയുർവേദ പരിശോധനകൾ, ക്ലാസുകൾ, പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ഉച്ചഭക്ഷണം എന്നിവയും ഉണ്ടായിരിക്കും.  ഒക്ടോബർ 25  വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന ഉത്ഘാടന ചടങ്ങിലേക്കും, തുടർന്ന് 11 മണിക്ക് സൗജന്യ പരിശോധനയടക്കമുള്ള വിവിധ ആയുർവേദ സ്റ്റാളുകളുടെ എക്സിബിഷനിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!