bahrainvartha-official-logo
Search
Close this search box.

ഐമാക് ബഹ്‌റൈൻ വിദ്യാരംഭം 8ന് (ചൊവ്വാഴ്ച)

imac

മനാമ: ബഹ്‌റൈനിലെ സംഗീത നൃത്ത വിദ്യാലയമായ ഐമാക് ബഹ്‌റൈൻ (ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്സ് സെന്റർ) ന്റെ വിദ്യാരംഭം 8ന് ചൊവ്വാഴ്ച നടക്കും. വിജയദശമിയോടനുബന്ധിച്ചു പുതിയ കുട്ടികൾക്കുള്ള ക്‌ളാസ്സുകളും ആരംഭിക്കുന്നു. നാലു സെന്റർകളിലും രാവിലെയും വൈകിട്ടും കുട്ടികളെ ചേർക്കുവാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഐമാക്കിനു ഗഫുൾ, മുഹറഖ്, ബുക്‌വാര എന്നി സെന്റർകളും ഈ വർഷം ഈസ്റ്റ്‌ റിഫയിൽ പുതിയ സെന്റർ കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കർണാടിക് സംഗീതം, ക്‌ളാസിക്കൽ നൃത്തങ്ങൾ, കീബോർഡ്, വയലിൻ, ഗിത്താർ, ഫ്ലൂട്ട്, സിനിമാറ്റിക്ക് ഡാൻസ്, ഡ്രോയിങ്, പെയിന്റിംഗ്, യോഗ, കരാട്ടെ, ബോളി ഫിറ്റ്‌, തുടങ്ങിയ കോഴ്‌സുകളിൽ പരിശീലനം നൽകുന്നുണ്ട്. ഗഫുളിലും ഈസ്റ്റ്‌ റിഫയിലും ഉള്ള കൾച്ചറൽ ഹാളുകൾ കുട്ടികൾക്ക് പ്രത്യേകം പരിപാടികൾ അവതരിപ്പിക്കുവാനുമുള്ള സൗകര്യം ഐമാക്കിൽ മാത്രംമായിട്ടുണ്ട്. വിദഗ്ധരായ അധ്യാപകരാണ് ഓരോ വിഷയങ്ങളിലും ക്‌ളാസുകൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കു,
ഈസ്റ്റ് റിഫ – 33015449, മനാമ – 38096845, മുഹറഖ് – 38852397, ബുക്‌വാര – 38094806 എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!