bahrainvartha-official-logo
Search
Close this search box.

കെ‌സി‌എ – സയാനി മോട്ടോഴ്‌സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് നാലാം ദിനത്തിലേക്ക്: ‘അൽ റീഫ് പാൻ ഏഷ്യ’ക്കും ‘കെ‌സി‌എ ബ്ലൂ സീ’ ക്കും ജയം

Al Reef panasia and Lulu teams with officials 14 Oct

മനാമ: സഗയ്യ കെസിഎ അങ്കണത്തിൽ വിജയകരമായി പുരോഗമിക്കുന്ന ആവേശകരമായ കെസി‌എ – സയാനി മോട്ടോഴ്‌സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് ലീഗിൽ ‘അൽ റീഫ് പാൻ ഏഷ്യ’ക്കും ‘കെ‌സി‌എ ബ്ലൂ സീ’ ക്കും ജയം.

 

ഒക്ടോബർ 13 ന് നടന്ന രണ്ടാം ദിവസത്തെ മത്സരത്തിൽ കെ‌സി‌എ ബ്ലൂ സീ – റിഫ സ്റ്റാർ മത്സരത്തിൽ കെ‌സി‌എ ബ്ലൂ സീ 3 സെറ്റുകളിലും (25-13, 25- 10 & 27-25) വിജയിച്ചു. ഒക്ടോബർ 14 ന് നടന്ന മൂന്നാം ദിവസത്തെ മത്സരത്തിൽ അൽ റീഫ് പാൻ ഏഷ്യ ബി – ലുലു മത്സരത്തിൽ അൽ റീഫ് പാൻ ഏഷ്യ ബി 3 സെറ്റുകളിലും വിജയിച്ചു. സ്കോർ- (25-12, 25-22, 25-14). വരാനിരിക്കുന്ന മത്സരങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള 3 അന്താരാഷ്ട്ര കളിക്കാർ ഇതിനകം ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!