bahrainvartha-official-logo
Search
Close this search box.

ഒമാന്‍ എയര്‍ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി

oman air

മസ്‍കത്ത്: ഒമാന്‍ എയര്‍ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സര്‍വീസുകളിലോ യാത്രായ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. കൊളംബോ, ഹൈദരാബാദ്, ജയ്‍പൂര്‍, ഗോവ, ജിദ്ദ, കറാച്ചി, സലാല, മദീന, കാഠ്‍മണ്ഡു, തെ‍ഹ്റാന്‍, ദോഹ, അമ്മാന്‍, നെയ്റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്റൈന്‍, ദമ്മാം, റിയാദ്, ലാഹോര്‍, കോഴിക്കോട് തുടങ്ങിയ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് മുൻപ് സര്‍വീസുകളുടെ വിവരങ്ങള്‍ പരിശോധിക്കുകയോ ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!