bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷിച്ചു

maha1

മനാമ:ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 150ആം ജന്മദിനം ആഘോഷിച്ചു.സൽമാനിയ കലവറ റെസ്റ്റ്‌റെന്റ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ:പോൾ സെബാസ്റ്റിയൻ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന് വേണ്ടി ജീവിച്ചു മരിച്ച മഹാത്മാവിനെ ഇന്നത്തെ തലമുറ അടുത്തറിയേണ്ടത് ആവശ്യം ആണ് എന്നും ഇന്ത്യയെ സംബന്ധിച്ച് ഗാന്ധിജി ഒരു വ്യക്തി അല്ല മറിച്ചു ഒരു വികാരം ആയിരുന്നു എന്നും ആയുധങ്ങളെക്കാൾ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് ബ്രിട്ടീഷ് ദുർഭരണത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഓരോ ഇന്ത്യക്കാരനും പ്രവർത്തിക്കേണ്ട കാലഘട്ടത്തിൽ കൂടി ആണ് നമ്മളുടെ രാജ്യം കടന്ന് പോകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മജിയുടെ ആശയം ലോകം ഉള്ളകാലത്തോളം നിലനിൽക്കും എന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച എബ്രഹാം ജോൺ അഭിപ്രായപ്പെട്ടു. വിനോദ് ഡാനിയൽ സ്വാഗതവും തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞ ചടങ്ങിൽ അനിൽ തിരുവല്ല, ജേക്കബ് തേക്കുതോട്, എബി തോമസ്, അനിൽകുമാർ യൂ.കെ.എന്നിവർ സംസാരിച്ചു. പരിപാടിക്ക് മുന്നോടി ആയി നടന്ന പുഷ്പാർച്ചനക്ക് പ്രസിഡണ്ട് രാജ്‌ലാൽ തമ്പാൻ, സെക്രട്ടറി സിൻസൺ ചാക്കോ, അഡ്വ:സുരേന്ദ്രൻഎന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!