bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെ വിവിധ മദ്റസാ ദഫ് സംഘങ്ങള്‍ അണിനിരന്ന സമസ്ത റൈഞ്ച് പ്രചരണ സമ്മേളനം ശ്രദ്ധേയമായി

IMG_20191210_113635

മനാമ: ബഹ്റൈനിലെ വിവിധ മദ്റസകളിലെ ദഫ് സംഘത്തെ അണി നിരത്തി സമസ്ത ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ  മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമ്മേളന പ്രചരണം ശ്രദ്ധേയമായി. “വിശ്വശാന്തിക്ക്  മത വിദ്യ” എന്ന പ്രമേയത്തിൽ ഡിസം. 27,28, 29 തിയ്യതികളിൽ കൊല്ലം ആശ്രമ മൈതാനിയിൽ  നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷികസമ്മേളന പ്രചരണാര്‍ത്ഥമാണ് ബഹ്റൈനില്‍ പ്രചരണ സമ്മേളനം സംഘടിപ്പിച്ചത്.

ബഹ്‌റൈൻ റൈഞ്ച് പരിധിയിലെ
എട്ട് മദ്റസകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘങ്ങളുടെ ദഫ് പ്രദർശനമാണ് നടന്നത്. കൂടാതെ വിദ്യാർത്ഥികളുടെ കലാവിരുന്ന് , ബുർദ്ദ മജ്‌ലിസ് എന്നിവയും നടന്നു. എസ്കെഎസ്എസ് എഫ് ബഹ്റൈൻ വിഖായ ടീം സമ്മേളന വാര്‍ഷികത്തെ ഓര്‍മ്മിപ്പിച്ച് 60 എന്ന സംഖ്യ തീർത്തതും എസ് കെ എസ് ബി വി കുരുന്നുകളുടെ 60 പതാകകൾ കയ്യിലേന്തിയ  ആവിഷ്കാരവും സമ്മേളനത്തെ വര്‍ണാഭമാക്കി.

ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ  ‌ഉദ്ഘാടനം ചെയ്തു.
വിവിധ ഭാഗങ്ങളില്‍ നിന്നായി മുതിര്‍ന്ന കുട്ടികള്‍ വന്നു പഠിക്കുന്ന വലിയ സ്ഥാപനങ്ങളല്ല, ഓരോ നാട്ടിലുമുള്ള മദ്റസകളാണ് ആ നാട്ടില്‍ ധാര്‍മ്മിക ബോധം സൃഷ്ടിക്കുന്നതെന്നും പഠന കാലത്ത് അഭ്യസിച്ച വിധമായിരിക്കും ഓരോ മനുഷ്യന്‍റെയും ജീവിതാന്ത്യം വരെയുള്ള സ്വഭാവമെന്നും തങ്ങള്‍ വ്യക്തമാക്കി.

മദ്റസകളുടെ പ്രാധാന്യം രക്ഷിതാക്കളിലൂടെയാണ് കുട്ടികള്‍ക്ക് ബോധ്യപ്പെടേണ്ടതെന്നും ഭൗതിക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവും പരിഗണനയും മദ്റസകള്‍ക്കും നല്‍കണമെന്നും മത ബോധമില്ലാത്ത മക്കള്‍ ഇരുലോകത്തും പരാജയമായിരിക്കുമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പ്രഭാഷണത്തിന്‍റെ വീഡിയോ:

 ചടങ്ങില്‍ ജംഇയ്യത്തുൽ  മുഅല്ലിമീൻ പ്രസിഡന്റ് ഹംസ അൻവരി മോളൂർ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി കംബ്ലക്കാട് അനുസ്മരണ പ്രസംഗവും, റബീഅ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണവും നിർവ്വഹിച്ചു. സമാപന പ്രാർത്ഥനക്ക് അശ്റഫ് അൻവരി ചേലക്കര നേതൃത്വം നല്കി.

സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ ഏറ്റവും ഉയർന്ന  മാർക്ക് വാങ്ങി വിജയിച്ച മനാമ മദ്റസാ വിദ്യാര്‍ത്ഥികളായ നിദ ഫാതിമ(അഞ്ചാം ക്ലാസ്), ഫാതിമ അർശദ് (ഏഴാം ക്ലാസ്), നജ ഫാതിമ(പത്ത്), ഫാതിമ ശാകിറ( പ്ലസ്ടു),  എന്നിവർക്കുള്ള ഗോൾഡ് മെഡലുകളും സമ്മാനിച്ചു.

വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് എന്നിവരുള്‍പ്പെടെയുള്ള സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയാ നേതാക്കളും സന്നിഹിതരായിരുന്നു. ബഹ്റൈന്‍ റൈഞ്ച് സെക്രട്ടറി ശൗക്കത്ത് ഫൈസി വയനാട് സ്വാഗതവും, ട്രഷറർ ഹാഷിം കോക്കല്ലൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!