bahrainvartha-official-logo
Search
Close this search box.

യൂത്ത് ഇന്ത്യ ബഹ്‌റൈൻ ‘യൂത്ത് സിഗ്നേച്ചർ കോൺഫറൻസിനു’ പ്രൗഢോജ്വല തുടക്കം

ct

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് സിഗ്നേച്ചർ കോൺഫറൻസിനു പ്രൗഢോജ്വല തുടക്കം. ഡിസംബർ 6 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് സിഞ്ചിലുള്ള ഫ്രണ്ട്‌സ്‌ ഹാളിൽ വെച്ച് ചേർന്ന പ്രധിനിധി സമ്മേളനത്തോടെയാണ് യൂത്ത് ഇന്ത്യ, യൂത്ത് സിഗ്നേച്ചർ കോൺഫറൻസിന് തുടക്കം കുറിച്ചത്. പ്രതിനിധി സമ്മേളനം ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ് വി ഉദ്ഘാടനം ചെയ്തു.തുടർന്ന് സോളിഡാരിറ്റി യൂത്ത് മൂവേമെന്റ് സംസ്ഥാന സെക്രട്ടറി സി ടി ഷുഹൈബ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. സാമൂഹിക പ്രവർത്തനങ്ങളുടെ ദൈവാരാധനാ പരമായ ഉള്ളടക്കം യുവതയെ കർമപഥത്തിൽ നിരന്തരവും ചടുലവുമായ സർഗാത്മക ഇടപെടലുകൾക്ക് സജ്ജമാക്കുമെന്നും
എല്ലാ സാമൂഹിക ദുരവസ്ഥകൾക്കുമെതിരെ ധീരമായ നിലപാടുകൾ സ്വീകരിക്കുന്നതോടൊപ്പം ഉന്നതമായ ജീവിത മൂല്യങ്ങൾ യുവതയുടെ മുഖമുദ്രയാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് പ്രവർത്തന കാലയളവ് പൂർത്തീകരിച്ച മുഹമ്മദ് മുസ്തഫ, ജാസിർ പി പി, ഫാറൂഖ് വി പി, നജാഹ് കെ, ലത്തീഫ്, സമീർ, എന്നിവർക്ക് യൂത്ത് സിഗ്നേച്ചർ അവാർഡ് സി ടി ശുഐബ് കൈമാറി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ജാസിർ പി പി വ്യക്തിത്വ വികസന ക്ലാസ് നടത്തിയ സമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് യൂനുസ് സലിം അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അനീസ് വി കെ പ്രോഗ്രാം വിശദീകരിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!