bahrainvartha-official-logo
Search
Close this search box.

മലബാര്‍ മെഗാ കപ്പ് 2020; ഈഗില്‍സ് എഫ്‌സി ജേതാക്കള്‍

7678d36f-7901-44e0-bc79-def5318e7a9a

മനാമ: ബഹ്‌റൈന്‍ മലബാര്‍ ഫുട്‌ബോള്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലബാര്‍ മെഗാ കപ്പ് 2020 സീസണ്‍-1ല്‍ ഈഗില്‍സ് എഫ്‌സി ജേതാക്കള്‍. ഫെബ്രുവരി 21ന് സിഞ്ച് അഹ് ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ നിലമ്പൂര്‍ എഫ് സിയെ ഈഗില്‍സ് എഫ്‌സി പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് ഈഗിള്‍ എഫ്.സി കപ്പില്‍ മുത്തമിട്ടത്.

ഫെയര്‍ പ്ലെ അവാര്‍ഡ് യൂണെറ്റഡ് എഫ്.സി റിഫ കരസ്ഥമാക്കി. സമാപന ചടങ്ങില്‍ പ്രമുഖ സമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി ട്രോഫികള്‍ വിതരണം ചെയ്തു. കെ.എഫ്.എ പ്രസിഡന്റ് ഉബൈദ് പൂമഗലം, സെക്രട്ടറി കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് വിജീഷ്, ജോയിന്റ് സെക്രട്ടറി അബ്ദുള്‍ ജലീല്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ സംബന്ധിച്ചു. മലബാര്‍ എഫ് സി മാനേജര്‍ ജമാല്‍ സ്വാഗതവും ടൂര്‍ണമെന്റ് കോഡിനേറ്റര്‍ തെസ്ലിം തെന്നാടന്‍ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!