bahrainvartha-official-logo
Search
Close this search box.

ചാള്‍സ് രാജകുമാരന് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു

thumbs_b_c_4f8c95aec62d8a7b1874271c57fba413

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്‌കോട്ട്ലന്‍ഡിലെ ബല്‍മോറല്‍ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുകയാണ് 71കാരനായ ചാള്‍സ് ഫിലിപ് ആര്‍തര്‍ ജോര്‍ജ് (ബ്രിട്ടീഷ് രാജകുമാരന്‍) എന്ന് ലോക്കല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ കാമിലക്ക് രോഗം ബാധിച്ചിട്ടില്ല. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്.

മൊണാക്കോയിലെ ആല്‍ബര്‍ട്ട് രാജകുമാരനോടൊപ്പം രണ്ടാഴ്ച മുമ്പ് ചാള്‍സ് ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചാള്‍സ് രാജകുമാരന് രോഗം സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പ്രത്യേകം മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. ബ്രിട്ടനില്‍ വൈറസ് ബാധ അതിരൂക്ഷമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 422 പേര്‍ മരണപ്പെട്ടു കഴിഞ്ഞു. പതിനായിരങ്ങള്‍ നിരീക്ഷണത്തിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!