bahrainvartha-official-logo
Search
Close this search box.

അര്‍ബുദത്തോടെ പൊരുതി, ഒടുവില്‍ മടക്കം; നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

irrfan khan

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ നിര്യാതനായി. 53 വയസായിരുന്നു. ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗം മുര്‍ച്ഛിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹോളിവുഡിലടക്കം 40ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഇര്‍ഫാന്‍ ഖാന്‍. വ്യത്യസ്ഥമായ അഭിനയശൈലികൊണ്ട് ബോളിവുഡിനെ ഏറെക്കാലം അതിശയിപ്പിച്ച് നിര്‍ത്തിയ അപൂര്‍വ്വ പ്രതിഭ. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ഖാനെ ആദരിച്ചിട്ടുണ്ട്. 2018ലാണ് അപൂര്‍വ്വ ക്യാന്‍സര്‍ രോഗം(ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍) അദ്ദേഹത്തെ പിടികൂടുന്നത്. വിദേശത്തായിരുന്നു താരം ചികിത്സ തേടിയത്. പിന്നാലെ സിനിമയിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

രാജസ്ഥാനിലെ ജയ്പൂരിലാണ് ഇര്‍ഫാന്‍ ജനിക്കുന്നത്. ചെറുപ്പത്തില്‍ സിനിമയെക്കാള്‍ പ്രിയം ക്രിക്കറ്റിനോടായിരുന്നു. പ്രദേശിക ടീമുകള്‍ക്ക് വേണ്ടി കളിക്കുകയും ചെയ്തിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാഫയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷം ഇര്‍ഫാന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.

ആദ്യകാലഘട്ടങ്ങളില്‍ ടെലിവിഷന്‍ സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സലാം ബോംബയിലൂടെ സിനിമയില്‍ അരങ്ങേറ്റം. ബോളിവുഡിന് അക്കാലത്ത് ലഭിച്ച ഏറ്റവും മികച്ച പ്രതിഭകളിലൊരാളായി ഇര്‍ഫാന്‍ വളര്‍ന്നു. 2013ല്‍ പാന്‍സിംഗ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. പിന്നീട് ഹോളിവുഡിലേക്കും ആ പ്രതിഭ വളര്‍ന്നു. അമേസിങ് സ്‌പൈഡര്‍മാന്‍, ജുറാസിക് വേള്‍ഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ഹോളിവുഡ് ചിത്രങ്ങള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!