bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈന്‍ നവകേരള മാസ്‌കുകളുടെ നിര്‍മ്മാണം ആരംഭിച്ചു

Screenshot_20200416_175252

മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി പ്രവാസി സംഘടനകളും. ബഹ്റൈന്‍ നവകേരള മാസ്‌കുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. നവകേരളയുടെ വനിതാ പ്രവര്‍ത്തകരാണ് മാസ്‌ക് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ നവകേരളയുടെ പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംഷികള്‍ക്കുമാണ് മാസ്‌ക് ലഭ്യമാക്കുക. പിന്നീട് പദ്ധതി വിപുലീകരിച്ച് കൂടുതല്‍ പേര്‍ക്ക് മാസ്‌ക് എത്തിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം തൊഴില്‍ നഷ്ടപെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങായി ‘നിങ്ങള്‍ ഒറ്റക്കല്ല ഞങ്ങള്‍ കൂടെയുണ്ട് ‘എന്ന പേരില്‍ നവകേരള ദുരിതാശ്വാസ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി അര്‍ഹരായവര്‍ക്ക് ഭഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നു.

രണ്ടാംഘട്ട ദുരിതാശ്വാസ സേവനമെന്ന നിലയിലാണ് മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്കെല്ലാം കൈത്താങ്ങായി നില്‍ക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും മുന്നോട്ടുള്ള ഘട്ടങ്ങളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കോഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മുതല, പ്രസിഡന്റ് ഇ.ടി ചന്ദ്രന്‍, സെക്രട്ടറി റൈസോണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!