bahrainvartha-official-logo
Search
Close this search box.

ഒഐസിസി കണ്ണൂർ ജില്ലാകമ്മറ്റി യൂത്ത് കെയറിന്റെ ഭാഗമായി ടിക്കറ്റ് നൽകി

IMG-20200511-WA0244

മനാമ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ യുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന യൂത്ത് കെയറിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കായിപ്രഖ്യാപിച്ച 100 എയർ ടിക്കറ്റിൽ ഒഐസിസി യൂത്ത് വിങ് ബഹ്‌റൈൻ നൽകുന്ന 10 ടിക്കറ്റിന്റെ ഭാഗമായി ഒഐസിസി കണ്ണൂർ ജില്ലാകമ്മറ്റി പക്ഷാഘാതം സംഭവിച്ച കണ്ണൂർ ചാലാട് സ്വദേശിക്ക് ടിക്കറ്റ് നൽകി, ഏറെ നാളായി ബഹ്‌റൈനിൽ ചികിത്സായിലായിരുന്ന ആൾ വീൽ ചെയറിലാണ് ഇന്ന് പുറപ്പെടുന്ന കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്യുന്നത്. കണ്ണൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ടിക്കറ്റിന്റെ തുക ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനു കൈമാറി. ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് രവി കണ്ണൂർ ,കണ്ണൂർ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഫിറോസ്അറഫ, അഷ്‌റഫ് കക്കാട്, പ്രജിത്, മുനീർ കൂരാൻ, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം, സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!