bahrainvartha-official-logo
Search
Close this search box.

യുഎഇയില്‍ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

obit

അബുദാബി: യുഎഇയില്‍ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കായംകുളം, പുള്ളിക്കണക്ക് സ്വദേശി ശശി ആണ് അബുദാബിയില്‍ മരണത്തിന് കീഴടങ്ങിയത്. 47 വയസായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഇന്ന് യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ശശി ഉള്‍പ്പെടെ മൂന്ന് പേരാണ് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ യു.എ.ഇയില്‍ 698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പരിശോധന വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 407 പേര്‍ക്കാണ് യുഎഇയില്‍ രോഗം ഭേദമായിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!