bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ അരലക്ഷം രോഗികള്‍

covid in kerala

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗബാധ കണക്കുകളില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 52,123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 15,83,792 ആയി രാജ്യത്തെ ആകെ രോഗബാധ നിരക്ക്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ നിരക്ക് അരലക്ഷം കടക്കുന്നത്. ഇന്നലെ മാത്രം 775 പേര്‍ മരണപ്പെട്ടതോടെ മരണനിരക്ക് 34,968 ആയി ഉയര്‍ന്നു. നിലവില്‍ 5,28,242 പേര്‍ ചികിത്സയിലും 10,20,582 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 10 ലക്ഷമായത് ആശ്വാസകരമാണ്. കൂടാതെ 1,81,90,382 സാംപിളുകളാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 4,46,642 സാംപിളുകള്‍ പരിശോധിച്ചു എന്ന് ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 4,00,651 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി. ഇന്നലെ മാത്രം 9,211 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 4 ലക്ഷം കടന്നത്. 298 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 14,463 ആയി. 6,426 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ തമിഴ്നാട്ടില്‍ രോഗം സ്ഥരീകരിച്ചു. ആന്ദ്രാപ്രദേശില്‍ 10,093 പുതിയ കേസുകളും കര്‍ണ്ണാടകയില്‍ 5503 കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ മൂവായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതര്‍ രണ്ടായിരം കടന്നു.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 29) 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!