ജുബൈല്‍: കോവിഡ് ബാധിച്ച് സൗദിയില്‍ മറ്റൊരു മലയാളി കൂടി മരിച്ചു. കൊല്ലം ചിന്നക്കട ലയന്‍സ് ടെന്‍ വീട്ടില്‍ ജോസഫ് എം. ഡാനിയേല്‍ (63)ആണ് മരിച്ചത്. പനിയും ശാരീരികസാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഈ മാസം 12ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ വീണ്ടും ഗുരുതരമായതോടെ ഇന്ന് ഉച്ചക്ക് മരണപ്പെുകയായിരുന്നു.
32 വര്‍ഷമായി ജോസഫ് ജുബൈലില്‍ ജോലി ചെയ്യുന്നു. എന്‍.എസ്.എച്ച് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തമായി ട്രേഡിങ് കമ്പനി നടത്തുകയായിരുന്നു. റോയല്‍ കമീഷനില്‍ ജോലി ചെയ്യുന്ന മകന് ജോസഫ് ഈശോ ഡാനിയേലിന്റെ കൂടെയായിരുന്നു താമസം.
ഭാര്യ: രജനി ഡാനിയേല്‍, മാതാപിതാക്കള്‍: ഡാനിയേല്‍, പൊന്നമ്മ.