bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 418 പേർക്ക് കൂടി കോവിഡ് മുക്തി, 382 പുതിയ കേസുകൾ; ആകെ പരിശോധനകൾക്ക് വിധേയരാക്കിയവർ 9 ലക്ഷം പിന്നിട്ടു

received_994185014352833

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 418 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 40967 ആയി ഉയർന്നു. ഒപ്പം തന്നെ ആകെ പരിശോധനകൾക്ക് വിധേയമാക്കിയവരുടെ എണ്ണം 9 ലക്ഷം പിന്നിട്ടു. ഇതോടെ ജനസംഖ്യയുടെ അറുപത് ശതമാനം പേരെയും പരിശോധനക്ക് വിധേയമാക്കിയെന്ന നേട്ടത്തിലേക്ക് കൂടിയാണ് ബഹ്റൈൻ മാറിയത്.

അതേസമയം ആഗസ്ത് 9 ന് 24 മണിക്കൂറിനിടെ 9133 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 382 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 165 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

നിലവില്‍ 2882 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 36 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട മലയാളിയായ പ്രവാസിയടക്കം 162 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 902059 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!